കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച കോള്‍ചെസ്റ്റെറിന് സമീപമുള്ള ബോക്സ്റ്റഡ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി ചര്‍ച്ച ചെയ്തു. പ്രസിഡറ്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി സീമ ഗോപിനാഥ് കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ ടോമി പാറയ്ക്കല്‍ വാര്‍ഷിക കണക്ക് അവതരണവും നടത്തി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 2026-27 വര്‍ഷത്തിലേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പ്രസിഡന്റ്: ഷനില്‍ അനങ്ങരത്ത്, വൈസ് പ്രസിഡന്റ്: റീജ തോമസ്, സെക്രട്ടറി: സുമേഷ് അരവിന്ദാക്ഷന്, ജോയിന്റ് സെക്രട്ടറി: വിനു വി ആര്, ട്രഷറര്‍: ടോമി പാറയ്ക്കല്‍, ആര്‍ട്ട്സ് സെക്രട്ടറി ജിജോ ഉണ്ണി. സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍: ജെയിസണ്‍ മാത്യു, സോഷ്യല്‍ മീഡിയ: അനൂപ് ചിമ്മന്‍ എന്നിവരെ തിരഞ്ഞെടുത്തു.











Leave a Reply