തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് നൽകും. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സമയം തേടിയതോടെയാണ് പുതിയ തീയതി നിശ്ചയിക്കാൻ ഇഡി നീക്കം തുടങ്ങിയത്.

ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് തന്നെ കൈമാറാമെന്ന് വീണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണ ഏജൻസി ഔദ്യോഗിക മറുപടി നൽകിയിട്ടില്ല. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികളാണ് ഇഡി തുടരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്ത ഉൾപ്പെടെയുള്ളവരെ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. മാസപ്പടി കേസിലെ അന്വേഷണ നടപടികൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് തുടർ സമൻസ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നത്.