എബ്രഹാം ലൂക്കോസ്
നോർത്താംപ്ടൺ: യുകെയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പിന്തുണയ്ക്കുമായി പ്രവർത്തിക്കുന്ന ജീവൻ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം (AGM) മെയ് 30-ന് നോർത്താംപ്ടണിലെ ഫോസ്റ്റേഴ്സ് ബൂത്തിലെ 16 വാൾട്ടിംഗ് സ്ട്രീറ്റിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടന്നു.
ട്രസ്റ്റ് ചെയർമാൻ സിബി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർ ഡോ. സോജി അലക്സ്, ട്രഷറർ ആന്റണി എബ്രഹാം എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്ത സിബി തോമസ്, ജീവൻ ട്രസ്റ്റിന്റെ ആശയവും പ്രവർത്തനങ്ങളും ഓരോ അംഗത്തിന്റെയും ആത്മാർഥതയും പ്രതിബദ്ധതയും മൂലം ശക്തമായി മുന്നേറുകയാണെന്ന് പറഞ്ഞു. യുകെയിലെ മലയാളി സമൂഹത്തിന് കൂടുതൽ പിന്തുണ നൽകുന്നതിനും വ്യക്തിപരമായ ബന്ധങ്ങളിലൂടെ സമൂഹ ഐക്യം നിലനിർത്തുന്നതിനുമായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് ഡോ. സോജി അലക്സ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും ചെയ്തു. ജീവൻ ട്രസ്റ്റ് പ്രവർത്തനങ്ങളുടെ നാല് പ്രധാന തൂണുകളായ ആദ്യഘട്ട ഇടപെടലും പ്രതിരോധവും (Early Intervention and Prevention), അവബോധ നിർമാണം (Awareness Building), മാർഗനിർദേശം നൽകൽ (Signposting), സ്വതന്ത്ര അഭിഭാഷക പിന്തുണ (Independent Advocacy) എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി പദ്ധതികളും സേവനങ്ങളും വിജയകരമായി നടപ്പാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
യുകെയിൽ സ്ഥിരതാമസമാക്കിയ കേരളീയരുടെ എണ്ണം ആറുലക്ഷത്തോടടുക്കുന്ന സാഹചര്യത്തിൽ അവരുടെ ക്ഷേമം, ആരോഗ്യപരിപാലനം, സാമൂഹിക സുരക്ഷ, തൊഴിൽ, കുടിയേറ്റം, കുടുംബ പിന്തുണ തുടങ്ങിയ മേഖലകളിൽ ജീവൻ ട്രസ്റ്റ് നിർണായക സേവനങ്ങൾ നൽകിവരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ട്രസ്റ്റിന് പ്രതിവാരം അഞ്ച് മുതൽ ആറ് വരെ സഹായ അഭ്യർത്ഥനകൾ ലഭിക്കുന്നതായും അവയ്ക്ക് വിദഗ്ധ പിന്തുണ ഉറപ്പാക്കുന്നതായും യോഗം വിലയിരുത്തി.

അംഗത്വത്തിലും പങ്കാളിത്തത്തിലും ഗണ്യമായ വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കി. ജീവൻ ട്രസ്റ്റിന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് അംഗങ്ങളുടെ ആവേശവും സമർപ്പണവും സജീവ പങ്കാളിത്തവും നിർണായക പങ്കുവഹിച്ചതായി എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദിപൂർവ്വം രേഖപ്പെടുത്തി.
പ്രത്യേകിച്ച് സന്നദ്ധ സേവനം നൽകിയവർക്കും, പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബങ്ങളെ പിന്തുണച്ചവർക്കും, യുകെയിലേക്ക് പുതുതായി എത്തിയവരെ മാർഗനിർദേശിച്ചവർക്കും, ജീവൻ ട്രസ്റ്റിനെ സമൂഹത്തിൽ പ്രതിനിധീകരിച്ചവർക്കും, വിവിധ പരിപാടികളും സാമൂഹിക സംരംഭങ്ങളും സംഘടിപ്പിക്കാൻ സഹായിച്ചവർക്കും കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും സേഫ്ഗാർഡിംഗ്, മാനസികാരോഗ്യം, ജിപി സേവനങ്ങൾ, ഡെന്റൽ കെയർ, തൊഴിൽ വിഷയങ്ങൾ, നഴ്സിംഗ്, അനുബന്ധ ആരോഗ്യ സേവനങ്ങൾ, ധനകാര്യ കാര്യങ്ങൾ, കുടിയേറ്റം, നിയമസഹായം, യുവജന പിന്തുണ, പൗരത്വം എന്നിവയിൽ വിദഗ്ധ സേവനം നൽകുന്നതിനായി Subject Expert Volunteer Group രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജീവൻ ട്രസ്റ്റ് യുകെ – ഓഫീസ് ബറേഴ്സ് (2026–2027)
🔹 ചെയർപേഴ്സൺ – ശ്രീ. സിബി തോമസ് – സണ്ടർലാൻഡ്, അഡൾട് സോഷ്യൽ വർക്കർ.
🔹 വൈസ് ചെയർപേഴ്സൺ – ശ്രീമതി. മനീഷ ജോസഫ് – പീറ്റർബറോ, മെട്രോൺ ഗ്യാസ്ട്രോ എൻട്രോളജി ആൻഡ് എൻഡോ ക്രൈനോളജി
🔹 സെക്രട്ടറി – ശ്രീ. എബ്രഹാം ലൂക്കോസ് – കേംബ്രിഡ്ജ്, ഇൻഷുറൻസ് അഡ്വൈസർ
🔹 ജോയിന്റ് സെക്രട്ടറി – ഡോ. അജിമോൾ പ്രദീപ് BEM- കെൻറ്, സീനിയർ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ ആൻഡ് ലെക്ചറ്റെർ.
🔹 ട്രഷറർ – ശ്രീ. ആൻറണി എബ്രഹാം – ഗിൽഫോഡ്, പ്രോഡക്റ്റ് ആൻഡ് പ്രൊപോസിഷൻ മാനേജർ, ബാങ്കിങ്.
🔹 പി.ആർ.ഒ – ഡോ. സോജി അലക്സ് – ലീഡ്സ്, ജനറൽ പ്രാക്റ്റീഷനർ
🔹 ജോയിൻറ് പി.ആർ.ഒ – ശ്രീ. ജിജി വരിക്കശ്ശേരിൽ – ബിർമിങ്ങാം, കുക്ക് ചില്ല് ഡിസ്ട്രിബൂഷൻ സൂപ്പർവൈസർ
🔹 റിസർച്ച് & ഡെവലപ്മെൻറ് കോ-ഓർഡിനേറ്റർ – ശ്രീമതി. സൂസൻ ഫിലിപ്പ് – നോർത്താംപ്ടൺ, സീനിയർ ലെക്ടറർ ഇൻ സോഷ്യൽ വർക്ക്.
🔹 ട്രെയിനിംഗ് കോ-ഓർഡിനേറ്റർ – ശ്രീ. ടോമി സെബാസ്റ്റ്യൻ – ചെംസ്ഫോർഡ്, ടീം മാനേജർ ചിൽഡ്രൻസ് സോഷ്യൽ കെയർ.
🔹 പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ. വിമല സെബാസ്റ്റിയൻ – ലീഡ്സ്, സീനിയർ ഡെന്റൽ ഓഫീസർ.
എക്സിക്യൂട്ടീവ് മെംബേർസ്.:
ശ്രീ. സോജൻ ജോസഫ് – പാർലമെന്റ് അംഗം (MP)
അഡ്വ. ഫ്രാൻസിസ് മാത്യു – സീനിയർ സോളിസിറ്റർ, ബാസിൽഡൺ
ഡോ. ലിതിൻ സക്കറിയാസ് – ലക്റ്ററെർ റീജന്റ് കോളേജ്, ലണ്ടൻ
ഡോ. ചെറിയാൻ സെബാസ്റ്റ്യൻ – സ്പെഷ്യലിസ്റ് ഡോക്ടർ , ലണ്ടൻ
ശ്രീമതി. ബിജി ജോസ് – പ്രാക്ടീസ് നഴ്സ്, ബെൽഫാസ്റ്റ്, നോർത്ത് അയർലണ്ട്
ശ്രീ. അലക്സാണ്ടർ തോട്ടുവയിൽ – ടീം മാനേജർ, അഡൾട്ട് സോഷ്യൽ സർവീസ്, ബോൺമോത്
ഡോ. മാത്യു ജോസഫ് – സ്പെഷ്യലിസ്റ് സൈക്യാട്രിസ്റ്റ്, ഡെർബി
ശ്രീ. സോയി ജോസഫ് – സോഷ്യൽ വർക്കർ, ഗേറ്റ്സ്ഹെഡ് മെട്രോപൊളിറ്റൻ ബറോ, ന്യൂകാസിൽ
ശ്രീ. സോണി ആന്റണി – സോഷ്യൽ വർക്കർ, കാർഡിഫ് / ന്യൂപോർട്ട്, വെയിൽസ്
ശ്രീ. ബിജു ആന്റണി – സർവീസ് മാനേജർ, NHS മെന്റൽ ഹെൽത്ത് സർവീസസ്, മാഞ്ചസ്റ്റർ
ശ്രീ. സിബി സെബാസ്റ്റ്യൻ – സീനിയർ സോഷ്യൽ വർക്കർ & AMHP, നോർത്ത് ഈസ്റ്റ് ലണ്ടൻ
ശ്രീ. സ്റ്റാനി ജോസഫ് – റോയൽ മെയിൽ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ബ്രിസ്റ്റൽ
ശ്രീമതി സജി എബ്രഹാം – ന്യൂറോളജി സ്റ്റാഫ് നഴ്സ്, കേംബ്രിഡ്ജ്
കമ്പനി ഡയറക്ടർമാരായി ശ്രീ. എബ്രഹാം ലൂക്കോസ്, ശ്രീമതി. സൂസൻ ഫിലിപ്പ്, ശ്രീ. സിബി തോമസ് എന്നിവരെ നിശ്ചയിച്ചു.
യുകെയിലെ കേരളീയ സമൂഹത്തെ ശക്തിപ്പെടുത്തുകയും ആവശ്യസമയങ്ങളിൽ വിശ്വസനീയമായ പിന്തുണയും മാർഗനിർദേശവും നൽകുകയും ചെയ്യുന്ന ജീവൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സന്നദ്ധ പ്രവർത്തകരുടെയും കമ്മിറ്റി അംഗങ്ങളുടെയും സമൂഹനേതാക്കളുടെയും നിസ്വാർത്ഥ സേവനമാണ് ജീവൻ ട്രസ്റ്റിനെ യുകെയിലെ മലയാളി സമൂഹത്തിന്റെ വിശ്വസ്ത വേദിയായി വളർത്തിയെടുത്തതെന്നും യോഗം വിലയിരുത്തി.
യോഗാവസാനത്തിൽ മുൻ സെക്രട്ടറി എബ്രഹാം ലൂക്കോസ് കഴിഞ്ഞ ഒരു വർഷക്കാലം നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും എല്ലാ അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി. പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് എല്ലാ വിജയാശംസകളും നേർന്നു.











Leave a Reply