ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനും ജപ്പാനും തമ്മിൽ 18 ബില്യൺ പൗണ്ട് മൂല്യമുള്ള നിക്ഷേപ-സാമ്പത്തിക സഹകരണ കരാറിൽ ധാരണയിലെത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോട്ടുകൾ പുറത്തു വന്നു. അടുത്താഴ്ച നടക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ജാപ്പനീസ് പ്രധാനമന്ത്രി സനേ ടകൈച്ചിയും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയിലാണ് കരാർ പ്രഖ്യാപിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പത്തിലധികം വാണിജ്യ-സർക്കാർ കരാറുകൾ ഇതിന്റെ ഭാഗമായി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 9 ബില്യൺ പൗണ്ടിന്റെ ഓഫ്‌ഷോർ കാറ്റാടി പദ്ധതിയും ആണവോർജ സാങ്കേതികവിദ്യയിലെ സഹകരണവും ഉൾപ്പെടെയുള്ള പദ്ധതികൾ വഴി ബ്രിട്ടനിൽ പതിനായിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

രണ്ടു രാജ്യങ്ങളുടെയും ബിസിനസ് നേതാക്കൾ ഭാവിയിലെ സാമ്പത്തിക വളർച്ചാ സാധ്യതകൾ സംബന്ധിച്ചും ചർച്ച നടത്തും. പ്രതിരോധ മേഖലയിലെ ബ്രിട്ടീഷ് കമ്പനികൾക്ക് ജാപ്പനീസ് നിക്ഷേപം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ പരിഗണിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.