തൃപ്പൂണിത്തുറയിൽ റോഡപകടത്തിൽപ്പെട്ട് വസ്ത്രം പൂർണമായും കീറിപ്പോയ സ്ത്രീയുടെ നാണം മറയ്ക്കാൻ സ്വന്തം മുണ്ട് ഊരിനൽകി ചായ വിൽപനക്കാരനായ യുവാവ് മാതൃകയായി. കിഴക്കേക്കോട്ട മരട്ടിപ്പറമ്പിൽ എം.ആർ. ഷാജിയാണ് മനുഷ്യത്വത്തിന്റെ ഈ പ്രവൃത്തിയിലൂടെ ശ്രദ്ധ നേടിയത്.

സ്റ്റാച്യു ജംക്‌ഷനിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സൈക്കിളിൽ കടകളിലേക്ക് ചായ എത്തിക്കാനെത്തിയപ്പോഴാണ് ഷാജി അപകടം കണ്ടത്. ബസിനടിയിലേക്ക് വീണ് റോഡിലൂടെ വലിച്ചിഴക്കപ്പെട്ട സ്ത്രീയുടെ വസ്ത്രങ്ങൾ കീറിപ്പോയതായി കണ്ടതോടെ അദ്ദേഹം ധരിച്ചിരുന്ന മുണ്ട് അഴിച്ചുനൽകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരുക്കേറ്റ സ്ത്രീയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, സ്ത്രീയെ സഹായിച്ച ശേഷം സമീപത്തെ കടയിൽനിന്ന് മറ്റൊരു മുണ്ട് വാങ്ങിയാണ് ഷാജി ധരിച്ചത്. അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലും കരുതലും വ്യാപക പ്രശംസ നേടുകയാണ്.