ഡോ. ടിബിൻ ജോസഫ്
യുകെയിലെ മലയാളി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ഓൾ യുകെ ചാരിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിവരങ്ങളും വിജയികൾ കരസ്ഥമാക്കുന്ന മുഴുവൻ സമ്മാനങ്ങളും സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബും അന്തരിച്ച ആശിഷിന്റെ സുഹൃത്തുക്കളും സംയുക്തമായാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. 2026 ജൂൺ 21 ഞായറാഴ്ച കാർഡിഫിലെ പോണ്ട്കാന ഫീൽഡ്സിൽ വെച്ചാണ് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ക്രിക്കറ്റ് പ്രതിഭകൾ അണിനിരക്കുന്ന മത്സരങ്ങൾ നടക്കുക.
നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് ആഷിഷ് തങ്കച്ചന്റെ സ്മരണ നിലനിർത്തുന്നതിനൊപ്പം, ഒരു നല്ല ലക്ഷ്യത്തിനായാണ് ഈ ടൂർണമെന്റ് വേദിയാകുന്നത്. മത്സരത്തിൽ നിന്നും സമാഹരിക്കുന്ന ഫണ്ട് പൂർണ്ണമായും തലച്ചോറിലെ ട്യൂമർ ബാധിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രശസ്ത സംഘടനയായ ‘ദി ബ്രെയിൻ ട്യൂമർ ചാരിറ്റി’ക്ക് സംഭാവനയായി നൽകാൻ സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. യുകെയിലെ പ്രമുഖ മലയാളി ബിസിനസ്സ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളോടെയാണ് ഈ ചാരിറ്റി ടൂർണമെന്റ് ഒരുക്കിയിരിക്കുന്നത്.

ആശിഷ് തങ്കച്ചൻ മെമ്മോറിയൽ ട്രോഫിക്കായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന കരുത്തരായ 12 ടീമുകൾ ഇവരാണ്:
1. വുൾഫ്സ് ക്രിക്കറ്റ് ക്ലബ്ബ്, വോൾവർഹാംപ്ടൺ
ക്യാപ്റ്റൻ: ആൽബിൻ ചാക്കോ
2. സ്വൻസി സ്പാർട്ടൻസ് , സ്വാൻസി .
ക്യാപ്റ്റൻ വിമൽ തോമസ്
3. ഇൻഫിനിറ്റി വാരിയേഴ്സ്, കോവെൻട്രി.
ക്യാപ്റ്റൻ: സാം രാജൻ
4. റോയൽ ഡെവൺ ക്രിക്കറ്റ് ക്ലബ്ബ്, എക്സറ്റർ
ക്യാപ്റ്റൻ: രഞ്ജു തോമസ്
5. **സിഎംഎ ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: ആൽബിൻ സേവ്യർ
6. സഹൃദയ റോയൽസ് സിസി, ടൺബ്രിഡ്ജ് വെൽസ്.
ക്യാപ്റ്റൻ: സെബാസ്റ്റ്യൻ എബ്രഹാം
7. വെൽഷ് സ്റ്റാലിയൻസ് ഇലവൻ, കാർഡിഫ്.
ക്യാപ്റ്റൻ: ജിത്തു തോമസ്
8. ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ്ബ്, ന്യൂപോർട്ട്.
ക്യാപ്റ്റൻ: ജോയൽ ജോണി
9. കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: സുധീർ കുമാർ സുരേന്ദ്രൻ നായർ
10. കാർഡിഫ് ടസ്കേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ്.
ക്യാപ്റ്റൻ: ജോസഫ് സെബാസ്റ്റ്യൻ
11. റേച്ചൽസ് സ്റ്റാലിബോൺ, അബെറിസ്റ്റ്വിത്ത്.
ക്യാപ്റ്റൻ: അനൂപ് മേനോൻ
12. റോയൽ ചലഞ്ചേഴ്സ് കാർഡിഫ് ക്രിക്കറ്റ് ക്ലബ്ബ്, കാർഡിഫ് .
ക്യാപ്റ്റൻ: സനീഷ് ചന്ദ്രൻ
ആഷിഷ് തങ്കച്ചൻ മെമ്മോറിയൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളെയും കളിക്കാരെയും കാത്ത് വലിയ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്:
ഒന്നാം സമ്മാനം 2000 പൗണ്ടും ട്രോഫിയും
രണ്ടാം സമ്മാനം 1000 പൗണ്ടും ട്രോഫിയും
സെമി ഫൈനലിൽ എത്തുന്ന മറ്റ് രണ്ട് ടീമുകൾക്ക് 500 പൗണ്ട് വീതം ലഭിക്കും.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരത്തിനും വിക്കറ്റ് നേടുന്ന താരത്തിനും 250 പൗണ്ട് വീതം പ്രത്യേക സമ്മാനമായി ലഭിക്കും.
ബെല്ലാവിസ്ത ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ് കാര്ഡിഫ് പ്രധാന സ്പോൺസറായി എത്തുന്ന ഈ പരിപാടിക്ക് ആംപിൾ മോർട്ഗേജസ്, ഇൻഫിനിറ്റി മോർട്ഗേജ് ആൻഡ് പ്രൊട്ടക്ഷൻ അഡ്വൈസേഴ്‌സ്, ഫോക്കസ് ഫിൻഷുവർ ലിമിറ്റഡ്, ലോ ആൻഡ് ലോയേഴ്‌സ്സ് സോളിസിറ്റേഴ്‌സ്, ടോംടൺ ട്രാവൽസ്, ബ്രൂവറി ഫീൽഡ് റെസ്റ്റോറന്റ്, ആപ്റ്റസ് ലീഗൽ, ജെഡി സ്റ്റോർസ്, കെയർ ക്രൂ, തെരേസാസ് ലണ്ടൻ, ദ ഡഫ്രിൻ ആംസ്, കൈരളി സ്പൈസസ് സെന്റർ കാർഡിഫ്, നാക്രെ ഹെയർ ആൻഡ് ബ്യൂട്ടി, ഗ്രേറ്റ് ഇന്ത്യൻ ക്വിസിൻ ന്യൂപോർട്ട്, ദ മല്ലു ഷോപ്പ് തുടങ്ങിയ നിരവധി പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ക്രിക്കറ്റ് ആവേശത്തിനൊപ്പം കാരുണ്യത്തിന്റെ ഈ വലിയ കൂട്ടായ്മയിലേക്ക് യുകെയിലെ മുഴുവൻ മലയാളി കായികപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.











Leave a Reply