സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയ്ക്കെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ ശേഖരിച്ച 54 വാല്യങ്ങളിലായി ഉൾപ്പെട്ട 134 നിർണായക രേഖകൾ ഇഡിക്ക് കൈമാറിയതോടെയാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവായത്. കോടതി അനുമതിയോടെയാണ് രേഖകൾ ഇഡിക്ക് ലഭ്യമായത്.

സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിലുള്ള കരാറുകൾ, സാമ്പത്തിക ഇടപാട് വിവരങ്ങൾ, അക്കൗണ്ട് രേഖകൾ, കത്തിടപാടുകൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴികൾ എന്നിവ ഉൾപ്പെടുന്ന രേഖകളാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുമ്പ് പരമാവധി തെളിവുകൾ ഉറപ്പാക്കുകയാണ് ഇഡിയുടെ ലക്ഷ്യമെന്നാണ് സൂചന.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാംഘട്ട ചോദ്യംചെയ്യലിനായി ടി. വീണയ്ക്ക് ഈ മാസം 29-ന്, തിങ്കളാഴ്ച, ഹാജരാകാൻ ഇഡി നിർദേശം നൽകിയിട്ടുണ്ട്. ലഭിച്ച രേഖകളുടെ വിശദമായ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക. കേസിൽ അന്വേഷണം വേഗത്തിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കമെന്നാണ് വിലയിരുത്തൽ.