ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 18 കോടി രൂപ വിലമതിക്കുന്ന 17 കിലോയിൽ അധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിൻ സ്വദേശിയായ ആയുഷിനെയും ഭാര്യ അനഘയെയും പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം റൂറൽ ജില്ലാ ലഹരിവിരുദ്ധ പ്രത്യേക വിഭാഗമായ ഡാൻസാഫിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
രഹസ്യ വിവരത്തെ തുടർന്ന് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് 1.25 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിലെ വാടക ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16.50 കിലോ കൂടി പിടിച്ചെടുത്തു. കോടികളുടെ ലഹരി ഇടപാടിനായി രണ്ടാഴ്ച മുൻപാണ് ദമ്പതികൾ ഫ്ലാറ്റ് വാടകയ്ക്കെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് വിദേശത്തുനിന്ന് കടത്തിയതാണെന്നും ദമ്പതികൾ ഒരു വലിയ ലഹരി ശൃംഖലയിലെ മൊത്തവിതരണക്കാരാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ലഹരിയുടെ ഉറവിടം, കടത്തുവഴി, ഇതിന് പിന്നിലെ മുഖ്യസംഘാടകർ എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.











Leave a Reply