ഡിനു ഡൊമിനിക് പി.ആർ.ഒ
യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനുകളിൽ ഒന്നായ സാലിസ്ബറി മലയാളി അസോസിയേഷൻറെ ഈ വർഷത്തെ ബാർബിക്യൂ ആഘോഷം ജൂലൈ നാലിന് ഡിന്റൻ വില്ലേജ് ഹാളിൽ വച്ച് നടക്കും. ഫുഡ് കോർഡിനേറ്റർ സാബു ജോസഫിന്റെ നേതൃത്വത്തിൽ ലഘു ഭക്ഷണത്തോടെ രാവിലെ 11 മണിയോടെ തുടങ്ങുന്ന ആഘോഷ പരിപാടിയിൽ കുട്ടികൾക്കായി ബൗൺസി കാസിലും കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദ കായിക മത്സരങ്ങളും ഒരുക്കിയിട്ടുള്ളതായി പ്രോഗ്രാം കോഡിനേറ്റർമാരായ ജിൻസി അനു, റോഷ്നി വൈശാഖ്, ബിബിൻ ജോർജ് എന്നിവർ അറിയിച്ചു.

തുടർന്ന് യുക്മ റീജണൽ, നാഷണൽ കായികമേളയിൽ ജേതാക്കൾ ആയവരെ അനുമോദിക്കുകയും ട്രോഫികളും മറ്റുമെഡലുകളും നൽകുകയും ചെയ്യുന്നതാണെന്ന് സാലിസ്ബറി മലയാളി അസോസിയേഷന്റെ പ്രസിഡൻറ് എംപി പത്മരാജ് സെക്രട്ടറി ജിനോയിസ് തോമസ് ട്രഷറർ ഷാൽമോൻ പങ്കേത്ത് എന്നിവർ അറിയിച്ചു. ജൂൺ 14ന് യോവിലിൽ വെച്ച് നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജണൽ കായികമേളയിൽ മികച്ച പ്രകടനമാണ് സാലിസ്ബറി മലയാളി അസോസിയേഷൻ പുറത്തെടുത്തത്. മുൻ നാഷണൽ ചാമ്പ്യൻ കൂടിയായ പ്രസിഡൻറ് എംപി പത്മരാജിന്റെയും സ്പോർട്സ് കോഡിനേറ്റർ റിയ ജോസഫിൻറെയും നേതൃത്വത്തിൽ നടത്തിയ മികച്ച പരിശീലനം ആണ് ഈ വിജയത്തിലേക്ക് എസ്.എം.എ യെ നയിച്ചത്. കിഡ്സ് വിഭാഗത്തിൽ എസ്വാ ബെൻ സ്റ്റാൻഡിങ് ബ്രോഡ് ജംബിൽ ഒന്നാം സ്ഥാനവും 50m, 100m റേസ് ഇവന്റുകളിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ, അലിയാനാ എലിസബത്ത് സ്റ്റാൻഡിങ് ബ്രോഡ്ജംബിൽ രണ്ടാം സ്ഥാനവും, തൻവി പ്രശാന്ത് മൂന്നാം സ്ഥാനവും നേടി.

സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച അനന്യ സാബു 200m, 100m റേസ് ഇവന്റെ കളിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ റെയ്മൻ ജിനോയിസ് 50m റേസിൽ രണ്ടാമത് എത്തി. ജൂനിയർ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ 400m റേസ്, ലോങ്ങ് ജമ്പ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, അലൻസാ ഷാൽമോൻ 200m റേസിൽ രണ്ടാം സ്ഥാനവും 100m റേസിൽ മൂന്നാം സ്ഥാനവും നേടി. ഈ വിഭാഗത്തിൽ തന്നെ റയാൻ ഷർജു 200m ൽ രണ്ടാമതും മാധവ് ശരത്ത് മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മത്സരിച്ച ജോഷ് ലെജു ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനവും 100m റേസിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാമതെത്തി. ഇതേ വിഭാഗത്തിൽ ബേസിൽ ജേക്കബ് 400m ൽ ഒന്നാം സ്ഥാനവും, 200m രണ്ടാം സ്ഥാനവും നേടി.

അടൽറ്റ്സ് വിഭാഗത്തിൽ മത്സരിക്കാൻ ഇറങ്ങിയ എസ്എംഎ സ്പോർട്സ് കോഡിനേറ്റർ റിയാ ജോസഫ് 100m, 200m റേസ്, ഷോട്ട്പുട്ട് എന്നീ ഇവൻറുകളിൽ ഒന്നാം സ്ഥാനം നേടി. ഇതേ വിഭാഗത്തിൽ അനീഷ് തോമസ് 400m റേസിൽ ഒന്നാമതെത്തി. സീനിയർ അഡൽസ് വിഭാഗത്തിൽ രജിത ലിജേഷ് ഷോട്ട്പുട്ടിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ എം പി പത്മരാജ് ഷോട്ട്പുട്ട്, 400m എന്നീ ഇവന്റുകളിൽ രണ്ടാമതെത്തി. ഇതേ വിഭാഗത്തിൽ സന്ധ്യാരാജ് ലോങ്ങ് ജംപിൽ രണ്ടാം സ്ഥാനവും ലിനി നിനോ 400m ൽ മൂന്നാമതായും ഫിനിഷ് ചെയ്തു. സൂപ്പർ സീനിയർ വിഭാഗത്തിൽ രാജി ബിജു 100m, 200m എന്നീ ഇവന്റുകളിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ ഷിബി ഷിബു 400m ഒന്നാമതും ഷോട്ട്പുട്ടിൽ രണ്ടാമതും എത്തി. ഇതേ വിഭാഗത്തിൽ മേഴ്സി സജീഷ് ഷോട്ട്പുട്ടിൽ ഒന്നാം സമ്മാനം നേടിയപ്പോൾ ഷിബു ജോൺ 400m ൽ രണ്ടാം സ്ഥാനവും സാബു ജോസഫ് 200m ൽ രണ്ടാം സ്ഥാനവും ലോങ്ങ് മൂന്നാം സ്ഥാനവും നേടി. 400m റേസിൽ നിനോ പുലിക്കോട്ടിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

അവസാനമായി നടന്ന റിലേ മത്സരത്തിൽ ഷിബു ജോൺ, സാബു ജോസഫ്, നിനൊ പുലിക്കോട്ടിൽ, ജോസ് K ആന്റണി എന്നിവർ സൂപ്പർ സീനിയർ വിഭാഗത്തിൽ ഒന്നാമത് എത്തിയപ്പോൾ ഫീമെയിൽ വിഭാഗത്തിൽ രാജീ ബിജു, മേഴ്സി സജീഷ്, രാഹി സാബു, ഷിബി ഷിബു എന്നിവർ സ്വർണം നേടി. റിലേ കോമൺ കാറ്റഗറിയിൽ മെയിൽ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ, റയാൻ ഷർജു, ജിനോയ്സ് തോമസ്, എംപി പത്മരാജ് എന്നിവർ രണ്ടാം സ്ഥാനം നേടിയപ്പോൾ ഫീമെയിൽ വിഭാഗത്തിൽ നമിഷ കൃഷ്ണകുമാർ, അലൻസാ ഷാൽമോൻ, അത്വികാ സെൻതിൽ, റിയാ ജോസഫ് എന്നിവരും രണ്ടാമത് എത്തി.

134 പോയിന്റുമായി റണ്ണറപ്പായ സാലിസ്ബറി മലയാളി അസോസിയേഷന് വേണ്ടി കിഡ്സ് വിഭാഗത്തിൽ എസ്വാ ബെൻ, ജൂനിയർ വിഭാഗത്തിൽ നീരജ് കൃഷ്ണകുമാർ, അഡൽസ് വിഭാഗത്തിൽ റിയാ ജോസഫ്, സൂപ്പർ സീനിയർ വിഭാഗത്തിൽ രാജി ബിജു എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടത് ഇരുട്ടിമധുരമായി.
ജൂൺ 20 ന് ബെർമിംഹാമിൽ വെച്ച് നടന്ന നാഷണൽ സ്പോർട്സ് മീറ്റിലും സാലിസ്ബറി മലയാളി അസോസിയേഷൻ മികച്ച നേട്ടം ഉണ്ടാക്കി. അഡൽസ് വിഭാഗത്തിൽ 100m സ്പ്രിന്റില് റിയാ ജോസഫ് സ്വർണ്ണം നേടി കായികമേളയുടെ ഫാസ്റ്റസ്റ്റ് ആയപ്പോൾ മകൾ എസ്വാ ബെൻ 100m, സ്റ്റാൻഡിങ് ബ്രോഡ്ജമ്പ് എന്ന ഇവന്റുകളിൽ രണ്ടാം സ്ഥാനവും നേടി. ഇവ കൂടാതെ റിയാ ജോസഫ് 200m ൽ വെള്ളിയും രജിത ലിജേഷ് ഷോട്ട്പുട്ടിൽ വെങ്കലവും നേടി.















Leave a Reply