ന്യൂസ് ഡെസ്ക്, മലയാളം യുകെ

മാഞ്ചസ്റ്ററിന് സമീപമുള്ള ടിന്റ്വിസിൽ മൂർ പ്രദേശത്ത് ഉണ്ടായ വൻ കാട്ടുതീ 24 മണിക്കൂറിലേറെയായി നിയന്ത്രണവിധേയമാകാതെ തുടരുന്നു. 500 ചതുരശ്ര മീറ്ററിലധികം വരുന്ന മൂർലാൻഡും വനഭൂമിയും തീയിൽ നശിച്ചതായി അധികൃതർ അറിയിച്ചു. കനത്ത പുക സമീപ ഗ്രാമങ്ങളായ ടിന്റ്വിസിൽ, ഹോളിങ്വർത്ത്, വൂളി ബ്രിഡ്ജ് എന്നിവിടങ്ങളിൽ ബാധിച്ചതോടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആറ് അഗ്നിശമന യൂണിറ്റുകളും പ്രത്യേക മൂർലാൻഡ് സംഘങ്ങളും വെള്ളം വഹിക്കുന്ന ഹെലികോപ്റ്ററും ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പ്രധാന പാതയായ എ628 വുഡ്‌ഹെഡ് പാസ് ഇരുദിശയിലുമായി അടച്ചു. സമീപ പ്രദേശങ്ങളിലെ താമസക്കാരോട് വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടാനും തീപിടിത്ത മേഖലയിൽ നിന്ന് അകന്നുനിൽക്കാനും അധികൃതർ നിർദേശിച്ചു.

കടുത്ത ചൂടും അതിവരണ്ട കാലാവസ്ഥയും കാട്ടുതീയുടെ വ്യാപനം ശക്തമാക്കിയെന്നാണ് വിലയിരുത്തൽ. ചെറിയ തീപ്പൊരി പോലും വലിയ ദുരന്തത്തിന് കാരണമാകാമെന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ ക്യാമ്പ് ഫയർ, ബാർബിക്യു, കത്തുന്ന സിഗരറ്റ് കുറ്റി എന്നിവ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അഭ്യർഥിച്ചു.