അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ മുഖ്യപ്രതികളിലൊരാളായ ലവ്കുഷ് മിശ്രയുമായി ബന്ധപ്പെട്ട് നിർമാണത്തിലിരിക്കുന്ന വീടിന് അയോധ്യ വികസന അതോറിറ്റി (എഡിഎ) പൊളിച്ചുനീക്കൽ നോട്ടിസ് നൽകി. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചാണ് വീട് നിർമിക്കുന്നതെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ലവ്കുഷ് മിശ്രയുടെ ഭാര്യ സുപ്രിയ മിശ്രയ്ക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിട്ടുണ്ട്.
രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്നുള്ള പണം അപഹരിച്ചെന്ന കേസിൽ ഇതിനകം നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണത്തിൽ ധനകാര്യ ക്രമക്കേടുകളും സുരക്ഷാ വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ പരിശോധനയും പണവും മറ്റ് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
സംഭാവന തട്ടിപ്പ് വിവാദം ദേശീയതലത്തിൽ രാഷ്ട്രീയ ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. അന്വേഷണം സമഗ്രമായി പൂർത്തിയാക്കുന്നതിനായി എസ്ഐടിയുടെ കാലാവധി ഉത്തർപ്രദേശ് സർക്കാർ ജൂലൈ 15 വരെ നീട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.











Leave a Reply