ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ വീണ്ടും സൈനിക നടപടി സ്വീകരിച്ച് അമേരിക്ക. അന്താരാഷ്ട്ര ജലപാതയിലൂടെ സഞ്ചരിച്ച കപ്പലുകളെ ലക്ഷ്യമിട്ട ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തിയതെന്ന് യു.എസ്. സെൻട്രൽ കമാൻഡ് (സെൻറ്കോം) അറിയിച്ചു.

ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾ വെടിനിർത്തൽ ധാരണയുടെ ലംഘനമാണെന്നും നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട നടപടിക്ക് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നുമാണ് അമേരിക്കയുടെ നിലപാട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുമതിയോടെയാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ഉയർന്നിരിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായതിനാൽ സംഭവവികാസങ്ങൾ ആഗോള എണ്ണവിലകളിലും പ്രതിഫലിച്ചു. കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർന്നതായി മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്കകളും വർധിക്കുകയാണ്.