ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗർഭിണികൾക്ക് നൽകുന്ന പതിവ് അൾട്രാസൗണ്ട് സ്കാനിംഗിൽ വലിയ മാറ്റം കൊണ്ടുവരുന്നത് ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. നിലവിലുള്ള 12 ആഴ്ചയും 20 ആഴ്ചയും നടക്കുന്ന പരിശോധനകൾക്കു പുറമെ ഗർഭകാലത്ത് കൂടുതൽ സ്കാനിങ്ങുകൾ ഉൾപ്പെടുത്തുന്ന കാര്യം ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഗർഭസ്ഥ ശിശുവിന്റെ വളർച്ചാ പ്രശ്നങ്ങളും ആരോഗ്യസങ്കീർണതകളും നേരത്തേ കണ്ടെത്തുക എന്നതാണ് ലക്ഷ്യം.

അടുത്തിടെ പ്രസവപരിചരണ സേവനങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പുതിയ പരിഷ്കാര നിർദേശങ്ങൾ ഉയർന്നത്. ചില ആശുപത്രികളിൽ മാതൃ-ശിശു സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടപ്പെട്ട സാഹചര്യത്തിൽ, ഗർഭിണികൾക്ക് കൂടുതൽ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കേണ്ടതുണ്ടെന്ന നിലപാടാണ് ആരോഗ്യവിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.

നിർദേശം നടപ്പായാൽ ഗർഭകാല സങ്കീർണതകൾ നേരത്തേ കണ്ടെത്താനും ചികിത്സ വേഗത്തിലാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ കൂടുതൽ സ്കാനിങ്ങുകൾ ഏത് ഘട്ടങ്ങളിൽ നൽകണം, അത് രാജ്യവ്യാപകമായി എങ്ങനെ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സർക്കാർ വിശദമായ ആലോചനകൾ തുടരുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.











Leave a Reply