വിദ്യാർഥികളെയും വനിതാ സമരക്കാരെയും അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി. മോഹൻദാസിന് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണവുമായി അടുത്ത ദിവസങ്ങളിൽ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു.

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് യുട്യൂബ് വീഡിയോയിലൂടെ നടത്തിയ പരാമർശങ്ങളാണ് കേസിന് ആധാരമായത്. മട്ടാഞ്ചേരിയിലെ വസതിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ തിരുവനന്തപുരം സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ അംഗീകരിച്ചില്ല. പ്രായവും ആരോഗ്യസ്ഥിതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.