ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ വാഹനാപകടങ്ങളിൽ പരുക്കേറ്റ സ്ത്രീകളെ മെഡിക്കൽ പരിശോധനയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ മുഹമ്മദ് ഇഖ്ബാൽ (64) ന് 18 മാസം തടവുശിക്ഷ. അയർലൻഡിലെ കൗണ്ടി മീത്തിലെ ജനറൽ പ്രാക്ടീഷണറായ ഇഖ്ബാൽ, ഇൻഷുറൻസ് കമ്പനികൾക്കായി മെഡിക്കൽ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനിടെ യുകെയിലെ ക്ലിനിക്കുകളിൽവച്ച് രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ന്യൂകാസിൽ, സണ്ടർലൻഡ് എന്നിവിടങ്ങളിലെ പരിശോധനകൾക്കിടെയാണ് സംഭവങ്ങൾ നടന്നത്. ചികിത്സയ്ക്കും നഷ്ടപരിഹാര ക്ലെയിമുകൾക്കുമായി എത്തിയ സ്ത്രീകളുടെ വിശ്വാസം ദുരുപയോഗം ചെയ്ത് പീഡനം നടത്തിയെന്ന് കോടതി കണ്ടെത്തി. കുറ്റങ്ങൾ നിഷേധിച്ചിരുന്ന ഇഖ്ബാലിനെ ജൂറി കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂകാസിൽ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്.

ഡോക്ടർ–രോഗി ബന്ധത്തിലെ ഗുരുതരമായ വിശ്വാസവഞ്ചനയാണ് പ്രതി നടത്തിയതെന്ന് ശിക്ഷ വിധിക്കവെ ജഡ്ജി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് യുകെയിലും അയർലൻഡിലും ഇഖ്ബാലിന്റെ മെഡിക്കൽ പ്രാക്ടീസ് അവകാശം സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇരകൾക്ക് ദീർഘകാല മാനസികാഘാതവും ചികിത്സാരംഗത്തോടുള്ള വിശ്വാസനഷ്ടവും ഉണ്ടായതായി കോടതിയിൽ വെളിപ്പെടുത്തി.