മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളിലൊന്നായി മഞ്ചേരിയിൽ 12 കിലോ എംഡിഎംഎ പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് 10 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി മൂന്ന് പേർ പൊലീസ് പിടിയിലായത്. നേരത്തെ 97 ഗ്രാം എംഡിഎംഎയുമായി ആറുപേരെ അറസ്റ്റ് ചെയ്ത കേസിന്റെ തുടർ അന്വേഷണമാണ് വൻ ശേഖരത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

പ്രതികൾ സഞ്ചരിച്ച കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. കേരളത്തിലുടനീളം വിതരണം ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. സംഘത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടെന്ന സംശയത്തെ തുടർന്ന് മലപ്പുറം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്താകെ ഇതുവരെ 10,600 പേരെ അറസ്റ്റ് ചെയ്തതായി നോർത്ത് സോൺ ഐജി പുട്ട വിമലാദിത്യ അറിയിച്ചു. പരിശോധനകളിൽ 21 കിലോ എംഡിഎംഎ, 1,100 കിലോ കഞ്ചാവ്, 4.5 കിലോ ഹാഷിഷ് ഓയിൽ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി മാഫിയക്കെതിരായ പരിശോധനകളും തുടർ അന്വേഷണങ്ങളും കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.