മെയ്ഡ്സ്റ്റോൺ: മലയാളി പ്രേക്ഷകർക്ക് ആവേശമുണർത്തി നടൻ ദിലീപും സംവിധായകൻ നാദിർഷായും അണിനിരക്കുന്ന ‘ദിലീപ് & നാദിർഷാ ഷോ @ UK-2K26’ സെപ്റ്റംബർ 4ന് മെയ്ഡ്സ്റ്റോണിൽ അരങ്ങേറും.
മെയ്ഡ്സ്റ്റോൺ ലെഷർ സെന്റർ, മോട്ട് പാർക്ക്, മെയ്ഡ്സ്റ്റോൺ, കെന്റ് (ME15 7RN) വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും.
ദിലീപിനൊപ്പം നാദിർഷാ, റഹ്മാൻ/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാൻ, ഡയാന ഹമീദ്, അശ്വന്ത് അനിൽകുമാർ (മിമിക്രി), സം ബത്ത് (സ്പെഷ്യൽ ആക്ട്), റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓർക്കസ്ട്രയും ഡ്രീം ഡാൻസേഴ്സ് ടീം UKയും പരിപാടിക്ക് മാറ്റുകൂട്ടും.

നാദിർഷായാണ് ഷോ ഡയറക്ടർ. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോർത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN
തീയതി: സെപ്റ്റംബർ 4, 2026 (വെള്ളി)
സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ സംഘാടകരെ സമീപിക്കാവുന്നതാണ്.











Leave a Reply