കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടൽ കെട്ടിടത്തിന്റെ മുകൾനിലയിൽനിന്ന് ചാടി ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം വിഷ്ണുനിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. താഴേക്ക് വീണ യുവതി തൽക്ഷണം മരിച്ചു.
വൃന്ദയും എറണാകുളം സ്വദേശിയായ സുഹൃത്തായ യുവാവും ഈ മാസം 20നാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ച് താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സുഹൃത്തായ യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്.
ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ച് കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ: ശശികല. സഹോദരങ്ങൾ: വിഷ്ണു, വീണ.











Leave a Reply