അമേരിക്ക ഇറാനെതിരെ വീണ്ടും വ്യാപക വ്യോമാക്രമണം നടത്തി. ബന്ദർ അബ്ബാസ്, സിരിക്, ഖഷം ദ്വീപ് എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളെയാണ് ആക്രമിച്ചതെന്ന് അമേരിക്കൻ സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ സൈനിക അടിസ്ഥാനസൗകര്യങ്ങളും റഡാർ സംവിധാനങ്ങളുമാണ് ലക്ഷ്യമിട്ടതെന്നാണ് അമേരിക്കയുടെ വിശദീകരണം.
സിരിക് മേഖലയിലെ ഒരു വിവാഹച്ചടങ്ങ് നടന്ന സ്ഥലത്ത് ആക്രമണം ഉണ്ടായതായി ഇറാൻ ആരോപിച്ചു. ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനെതിരെ ശക്തമായ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാന്റെ സൈനിക നേതൃത്വം മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി അമേരിക്ക പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. അമേരിക്കൻ താൽപര്യങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം തുടരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിൽ സുരക്ഷാ ആശങ്ക ശക്തമായിരിക്കുകയാണ്. പുതിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു.











Leave a Reply