ദില്ലി: ഭീകരവാദത്തിനെതിരെ രാജ്യങ്ങൾ ഒറ്റക്കെട്ടായി നിലപാട് സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ തുടച്ചുനീക്കുക മാനവരാശിയുടെ അനിവാര്യ ദൗത്യമാണെന്നും ഭീകരർക്ക് സുരക്ഷിത താവളവും സാമ്പത്തിക സഹായവും ലഭിക്കുന്നത് തടയണമെന്നും മോദി ആവശ്യപ്പെട്ടു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലായിരുന്നു ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദിയുടെ ശക്തമായ പരാമർശം.

ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരരെ പിന്തുണയ്ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി പറഞ്ഞു. മതമൗലികവാദത്തിനെതിരെ ശക്തമായ നടപടി വേണം. ഭീകരവാദത്തെ ഒരു രാജ്യവും തന്ത്രപ്രധാന നയത്തിന്റെ ഭാഗമായി ഉപയോഗിക്കരുതെന്നും മോദി വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ രാജ്യങ്ങൾ കൂട്ടായ നീക്കം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യങ്ങളുടെ പരമാധികാരവും അഖണ്ഡതയും മാനിച്ചായിരിക്കണം വികസന പദ്ധതികൾ നടപ്പാക്കേണ്ടതെന്നും മോദി പറഞ്ഞു. പാക് അധീന കശ്മീരിലൂടെ ചൈന നടത്തുന്ന റോഡ് നിർമാണത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിന്റെ സൂചനയായാണ് ഈ പരാമർശം വിലയിരുത്തുന്നത്. ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തുകയും കൈകൊടുക്കുകയും ചെയ്തു. ദില്ലിയിൽ ഈ മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ഷീ ജിൻപിങ്ങും പുടിനും പങ്കെടുക്കുമെന്ന സൂചനയും ഷാങ്ഹായ് ഉച്ചകോടിയിലെ കൂടിക്കാഴ്ചകൾ നൽകുന്നു.