തിരുവനന്തപുരം: മലയിൻകീഴിന് സമീപം പൊറ്റയിൽ ഒന്നരവയസ്സുകാരിയായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊറ്റയിൽ സ്വദേശി ക്രിസ്റ്റിയാണ് മകൾ അന്നയെ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ മലയിൻകീഴ് പൊലീസ് ക്രിസ്റ്റിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

മെഡിക്കൽ റെപ്രസന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധുക്കളായ രണ്ട് മുത്തശ്ശിമാരുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ട് കുഞ്ഞുമായി കിടപ്പുമുറിയിൽ കയറിയ ക്രിസ്റ്റി വാതിൽ അടച്ചശേഷമാണ് കൃത്യം നടത്തിയതെന്നാണ് വിവരം. ഏറെനേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടർന്ന് മുത്തശ്ശി ജസിന്ത വാതിലിൽ മുട്ടിവിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രിസ്റ്റി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണോ കൊലയ്ക്ക് പിന്നിലെന്നും ക്രിസ്റ്റിക്ക് പ്രസവാനന്തര വിഷാദമോ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം തുടരുകയാണ്.