കൊച്ചി: സി.എം.ആർ.എൽ.–എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് (എജി) കൈമാറി. കത്തിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും നിയമവശങ്ങളും പരിശോധിച്ച ശേഷമായിരിക്കും സർക്കാർ തുടർനടപടികളിലേക്ക് കടക്കുക.
കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമോ, എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ എജിയുടെ നിയമോപദേശം തേടിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം എജി സർക്കാരിന് റിപ്പോർട്ട് നൽകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
ഇ.ഡി. നൽകിയ കത്തിന്റെ മാത്രം അടിസ്ഥാനത്തിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ സർക്കാരിന് നിയമപരമായ ബാധ്യതയില്ലെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, ഇ.ഡി. കത്തിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങളിൽ കേസെടുക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ പിണറായി വിജയനടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും സർക്കാർ വിലയിരുത്തുന്നു.











Leave a Reply