തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളമശേരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.

മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന മുഴുവൻ കാര്യങ്ങളും പരിശോധിക്കണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂടുതൽ രേഖകൾ ശേഖരിക്കാനും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാനും നിയമപരമായ നടപടികൾക്ക് തുടക്കം കുറിക്കാനുമാണ് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തതെന്ന് എസ്ഐടി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനും രേഖകൾ പരിശോധിക്കാനും എസ്ഐടി നടപടികൾ ആരംഭിക്കും.