ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ന് തിങ്കളാഴ്ച വ്യാപകമായി കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. സ്കോട്‌ ലൻഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വടക്കൻ ഇംഗ്ലണ്ടിലെ ചില മേഖലകളിലും ശക്തമായ മഴയെത്തും. സ്കോട്‌ ലൻഡിന്റെ വടക്കൻ ഭാഗത്ത്, പ്രത്യേകിച്ച് സ്റ്റോർനോവേയ്ക്ക് സമീപം, മഴ കൂടുതൽ ശക്തമായേക്കും. ഇംഗ്ലണ്ടിലെ ലേക്ക് ഡിസ്ട്രിക്ടിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് മൂന്ന് പ്രളയ മുന്നറിയിപ്പുകളും നിലവിലുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുംബ്രിയ, ലങ്കാഷയർ എന്നിവയാണ് ഇംഗ്ലണ്ടിൽ കനത്ത മഴ ബാധിച്ചേക്കാവുന്ന പ്രധാന മേഖലകൾ. സ്കോട്‌ ലൻഡിൽ അബർഡീൻ, ആംഗസ്, എഡിൻബറ, ഗ്ലാസ്ഗോ, ഹൈലാൻഡ്, ഫൈഫ്, പെർത്ത് ആൻഡ് കിൻറോസ്, ഓർക്ക്നി, ഷെറ്റ്‌ലൻഡ്, വെസ്റ്റേൺ ഐൽസ് ഉൾപ്പെടെ 32 മേഖലകളിലാണ് മഴ ശക്തമാകാൻ സാധ്യത. ടൈഡൽ റിവർ ഏവൺ, പോർലോക്ക് വെയർ തീരം, ടൈഡൽ റിവർ വേവ്നി എന്നിവിടങ്ങളിൽ ഉയർന്ന തിരമാലയ്ക്കൊപ്പം വെള്ളപ്പൊക്ക സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മഴയ്ക്കൊപ്പം തെക്കൻ ഇംഗ്ലണ്ടിൽ ചൂടും അനുഭവപ്പെടും. ലണ്ടനിൽ 25 ഡിഗ്രി സെൽഷ്യസും മാഞ്ചസ്റ്ററിലും കാർഡിഫിലും 22 ഡിഗ്രി വരെയും താപനില ഉയരാനിടയുണ്ട്. സ്കോട്‌ ലൻഡിന്റെ ചില ഭാഗങ്ങളിൽ 20 ഡിഗ്രി വരെയും രേഖപ്പെടുത്താം. എന്നാൽ തുടർച്ചയായ മൂന്ന് ദിവസവും നിശ്ചിത താപനില പരിധിക്ക് മുകളിൽ ചൂട് തുടരുമെന്നതിനാൽ നിലവിലെ സാഹചര്യത്തെ ഔദ്യോഗിക ഉഷ്ണതരംഗമായി കണക്കാക്കാനാകില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. മെയ് മുതൽ ഓഗസ്റ്റ് വരെ അനുഭവപ്പെട്ട അഞ്ച് ശക്തമായ ചൂടുകാലങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വരൾച്ചയും കാട്ടുതീയും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഉണ്ടായിരുന്നെങ്കിലും, വരും ദിവസങ്ങളിൽ വീണ്ടും വേനൽച്ചൂടിന്റെ ചെറിയ തിരിച്ചുവരവിനും സാധ്യതയുണ്ട്.