ചെക്ക് കേസിൽ തടവുശിക്ഷ ലഭിച്ച പാലാ എംഎൽഎ മാണി സി കാപ്പനെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും നോട്ടീസ് നൽകിയ കോടതി, നിയമസഭാ സ്പീക്കറും ചീഫ് സെക്രട്ടറിയും മറുപടി നൽകണമെന്നും നിർദേശിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതി ചെക്ക് കേസിൽ മാണി സി കാപ്പന് തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുംബൈ സ്വദേശിയായ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. നാല് കേസുകളിലായി മൂന്നര വർഷം വീതം പ്രത്യേക തടവുശിക്ഷയാണ് മാണി സി കാപ്പന് വിധിച്ചതെന്ന് ഹർജിയിൽ പറയുന്നു. ഹർജി തീർപ്പാകുന്നതുവരെ എംഎൽഎ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾ തടയണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെപ്റ്റംബർ ഒന്നു മുതൽ മാണി സി കാപ്പൻ അയോഗ്യനാണെന്നാണ് ഹർജിക്കാരന്റെ വാദം. ഇക്കാര്യം ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായിയാണ് അയോഗ്യത ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.