WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു കെ : കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും.
രാവിലെ 8.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ വൈകിട്ട് 6.30 മുതൽ 9.30 വരെ വിവിധ പൂജകളോടെ നടക്കും.
സൂര്യകാലടി തന്ത്രി ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ നടക്കുക.
അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭജൻസ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം , പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിളക്ക് പൂജയ്ക്കായി രണ്ട് കെട്ട് പൂക്കൾ, ഒരു നാളികേരം, സ്വന്തം നിലവിളക്ക് എന്നിവയും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
സ്ഥലം: 1 Northgate, Rochester ME1 1LS (Friends Meeting House, Quaker Meeting House – First Floor)
വിവരങ്ങൾക്ക്: 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975
www.kentayyappatemple.org | [email protected]