രാജേഷ് നടപ്പിള്ളി, മീഡിയ കോർഡിനേറ്റർ, WMA
സ്വിൻഡൻ : വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം “ആവണി 2026” സ്വിൻഡനിലെ സൂപ്പർ മറൈൻ സ്പോർട്സ് സെന്റർ ഓഡിറ്റോറിയത്തിൽ വച്ച്, ഞായറാഴ്ച സെപ്റ്റംബർ 20ന് അതിഗംഭീരമായി ആഘോഷിച്ചു .വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജിജി സജി അധ്യക്ഷയായും ബ്രിസ്റ്റോൾ മുൻ മേയറും ഇപ്പോൾ കൗൺസിലറും ആയ ശ്രീ ടോം ആദിത്യ ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയുടെ മുഖ്യ പ്രഭാഷകൻ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ എബി സെബാസ്റ്റ്യൻ ആയിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് ഓണപ്പൂക്കളവും തുടർന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും ആഘോഷങ്ങൾക്ക് മിഴിവേകി. തുടർന്ന് ബ്രിസ്റ്റോൾ സൽക്കാര കാറ്ററേഴ്സ്റ്റിന്റെ സ്വാദിഷ്ടമായ ഓണസദ്യ നൽകുകയുണ്ടായി.

പൊതുസമ്മേളത്തിനതിനുമുന്നോടിയായി കേരളത്തിന്റെ പുരാതന തനതു സംസ്കാരത്തെ ഓർമപ്പെടുത്തുന്ന സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളത്തിന്റെയും ആരവങ്ങളുടെയും ആർപ്പുവിളികളുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെയും വിശിഷ്ടാതിഥികളെയും അസോസിയേഷൻ ഭാരവാഹികളെയും വേദിയിലേക്കാനയിച്ചു. തുടർന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്ഘാടനവും അതിനെത്തുടർന്ന് കേരളത്തിന്റെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന വർണ്ണ ശബളിമയാർന്ന കലാമേളയും അരങ്ങേറുകയുണ്ടായി.
അസ്സോസിയേഷൻ സെക്രട്ടറി കൃതീഷ് കൃഷ്ണൻ ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിച്ചു. അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ ഏവരുടെയും നിർലോഭമായ സഹകരണം ഉണ്ടാകണമെന്നും ഒത്തുരുമിച്ചു നിൽക്കണമെന്നും ഏവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീ കൃതീഷ് കൃഷ്ണൻ ഏവരെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ചു.

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകരുന്ന ലോകമെമ്പാടുമുള്ള മലയാളികളുടെ ആഘോഷമാണ് ഓണമെന്നും. വിൽഷെയറിലെ മലയാളികളെ സംബന്ധിച്ചിടത്തോളം ഹൃദയബന്ധങ്ങൾ പുതുക്കാനും സൗഹൃദങ്ങൾ ദൃഢമാക്കാനും ഉതകുന്നതരത്തിലാണ് അസോസിയേഷൻ പ്രവർത്തിക്കുന്നതെന്നും അതാണ് ഓണം നൽകുന്ന യഥാർത്ഥ സന്ദേശമെന്നും ഏവർക്കും ഓണം ആശംസകൾ നേർന്നുകൊണ്ട് യോഗാധ്യക്ഷയും വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ശ്രീമതി ജിജി സജി സംസാരിക്കുകയുണ്ടായി.
വിൽഷെയർ മലയാളീ അസോസിയേഷനുമായും അതിലെ അംഗങ്ങളുമായും ദീർഘകാല സുദൃഢബന്ധം കാത്തുസൂക്ഷിക്കുന്ന മുൻ ബ്രിസ്റ്റോൾ മേയറും നിലവിലെ ബ്രിസ്റ്റോൾ കൗൺസിലറും ആയ ശ്രീ ടോം ആദിത്യ ഭദ്രദീപം തെളിയിച്ചു ഉത്ഘാടനം നിർവഹിച്ചു. പ്രവാസത്തിൽ വളരുന്ന നവതലമുറയിലെ കുട്ടികൾക്ക് ഓണത്തിന്റെ നന്മയും മലയാള സംസ്കാരവും പാരമ്പര്യവും തൊട്ടറിഞ്ഞ് മനസ്സിലാക്കാനുള്ള വേദികൂടിയാണ് ഇത്തരം ആഘോഷങ്ങളെന്നും, ആഘോഷങ്ങളുടെ ആഘോഷമായ ഓണം നൽകുന്ന പ്രധാന സന്ദേശം മാനവസ്നേഹവും ഒരുമയുമാണെന്നും അതാണ് നാം മാതൃകയാക്കേണ്ടതെന്നും അസോസിയേഷൻ രൂപീകരണത്തിന്റെ രജത ജൂബിലിയോടടുക്കുന്ന വിൽഷെയർ മലയാളീ അസോസിയേഷന് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് കൗൺസിലർ ശ്രീ ടോം ആദിത്യ ഉത്ഘാടനം നിർവഹിച്ചു.

നാളികേരത്തിന്റെ നാട്ടിലല്ലെങ്കിലും പൂക്കളും പൂവിളിയുമായി ഒരുമിച്ചു ചേര്ന്ന് മലയാളികളുടെ ഹൃദയങ്ങളില് നിറഞ്ഞ സന്തോഷം പരസ്പരം പകര്ന്നു നല്കുന്നതാണ് ഓരോ പ്രവാസികളുടെ ഓണാഘോഷമെന്നും മതേതരത്വത്തിന്റെയും സമത്വത്തിന്റെയും പ്രതീകമാകണം ഓരോമലയാളിയുടെയും ഓണാഘോഷമെന്നും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ആളുകളെ ചേർത്തിനിർത്തി അവരുടെ ജീവിതത്തിൽ പുഞ്ചിരിചൊരിയുമ്പോൾ മാത്രമാണ് ഓരോ മലയാളിയുടെയും ജീവിതം അന്വർത്ഥമാകൂഎന്നും അതാണ് ഓണസദ്യയിലെ വൈവിധ്യങ്ങളായ വിഭവങ്ങൾ ഒന്നുചേർന്ന് കൂട്ടിയോജിപ്പിക്കുന്നതുപോലെ സമൂഹത്തിലെ എല്ലാ ആളുകളെയും അംഗീകരിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുകയെന്ന വലിയ സന്ദേശമാണ് ഓണം നൽകുകയെന്നും യുക്മ ദേശീയ അധ്യക്ഷനും മുഖ്യ പ്രഭാഷകനുമായ അഡ്വ. എബി സെബാസ്റ്റ്യൻ സംസാരിക്കുകയുണ്ടായി. വിൽഷെയർ മലയാളീ അസോസിയേഷനും യുക്മയും തമ്മിലുള്ള പതിറ്റാണ്ടുകളുടെ ഉഷ്മളബദ്ധത്തെക്കുറിച് അഡ്വ എബി സെബാസ്റ്റ്യൻ പരാമര്ശിക്കുകയുണ്ടായി. യുകെയിലെ തന്നെ ഏറ്റവും വലിയ അസ്സോസിയേഷനുകളിൽ ഒന്നായ WMA യിൽ നിന്നും യുക്മ യിലേക്കുള്ള പ്രതിനിധ്യം റെയ്മോൾ നിധീരിയിലൂടെ നൽകപ്പെട്ടതുവഴി യുക്മയും വിൽഷെയർ മലയാളീ അസോസിയേഷനും തമ്മിലുള്ള ദീർഘകാലത്തെ ബന്ധം ഊട്ടിഉറപ്പിക്കുകകൂടിയാണ് നാം ചെയ്തത്. മാത്രമല്ല യുക്മ നഴ്സസ് ഫോറം മെയ്മാസത്തിൽ അന്താരാഷ്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ചു നടത്തപ്പെട്ട സമ്മേളനം വൻവിജയമായിരുന്നുഎന്നും അതിനായി നമ്മുടെ വിൽഷെയർ മലയാളീ അസോസിയേഷൻ നിന്നുള്ള യുക്മ പ്രതിനിധിയും നഴ്സസ് ഫോറം റീജിയണൽ ചെയർപേഴ്സൺകൂടിയായ രാജേഷ് നടേപ്പിള്ളി നിർവഹിച്ച പങ്ക് വളരെ വലുതാണെന്നും നഴ്സുമാരുടെ ഉന്നമനത്തിനായി യുക്മയുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകൾ തുടർന്നും ഉണ്ടാകുമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് അഡ്വ എബി സെബാസ്റ്റ്യൻ ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
അതിനെ തുടർന്ന് ഓണാഘോഷം ആവണി 2026 ന്റെ സന്ദേശം മഹാബലി നൽകുകയുണ്ടായി.

പൊതുസമ്മേളനത്തിൽ GCSC പരീക്ഷയിലും A Level പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും വിൽഷെയർ മലയാളീ അസോസിയേഷൻ സ്പോർട്സ് ഡേയോട് അനുബന്ധിച്ചു നടത്തപ്പെട്ട കായികമത്സരത്തിൽ ചാമ്പ്യൻമാരായ ഈസ്റ്റ് സ്വിൻഡനും സമ്മാനദാനം നൽകുകയുണ്ടായി.
പൊതുസമ്മേളനത്തെത്തുടർന്ന് മലയാളത്തിന്റെ പാരമ്പര്യവും തനതു സംസ്കാരവും കോർത്തിണക്കിയ ദൃശ്യവിരുന്ന് വേദിയിൽ അരങ്ങേറുകയുണ്ടായി. ക്ലാസിക്കൽ നൃത്ത ശില്പങ്ങളായ മോഹിനിയാട്ടം തിരുവാതിര തുടങ്ങി വിവിധങ്ങളായ പരിപാടികൾക്കൊപ്പം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത സിനിമാറ്റിക് ഡാൻസും ഒപ്പം നിരവധി സംഗീതജ്ഞരുടെ സംഗീത പരിപാടികളും ഉന്നത നിലവാരം പുലർത്തിയതോടൊപ്പം യുകെയിലെ പ്രശസ്ത ഡിജെ യും ഗിറ്റാറിസ്റ്റുമായ അഭിജിത് യോഗി യുടെ പ്രകടനം പങ്കെടുത്ത എല്ലാ മലയാളികളെയും അക്ഷരാർത്ഥത്തിൽ ആഘോഷങ്ങളെ അതിന്റെ ഉത്തുംഗശൃഗത്തിലെത്തിക്കുന്നതാക്കിമാറ്റി
WMA യുടെ മുഖ്യ സ്പോൺസർ ആയ INFINITY FINANCIALS LTD ഉം INFI TOURS AND TRAVELS ഭാഗ്യ നറുക്കെടുപ്പിലൂടെ സമ്മാനം നൽകുകയുണ്ടായി.

WMA ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി.
ഓണാഘോഷങ്ങളുടെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്ത് ബെറ്റെർഫ്രെയിംസ് രാജേഷ് നടേപ്പിള്ളിയും വീഡിയോഗ്രാഫി സോജി തോമസും ആയിരുന്നു.
ദൃശ്യശ്രാവണ രംഗത്തെ പ്രഗത്ഭരായ PIXELGLOW MEDIA SOLUTIONS ഒരുക്കിയ ശബ്ദവും വെളിച്ചവും പരിപടികൾക്ക് മിഴിവേകി.
ഓണാഘോഷപരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ: ജിജി സജി, കൃതേഷ് കൃഷ്ണൻ, ബൈജു വാസുദേവൻ, ഡോണി പീറ്റർ, മാത്യു കുര്യാക്കോസ്, ജൈസ് കെ ജോയി, മഞ്ജു ടോം, എബി തോമസ്, ബൈജു ജേക്കബ്, ഡെന്നി വാഴപ്പിള്ളി, റജബിൽ ഹഖ്, അമൽ ജോഷി, വർക്കി കുരുവിള, ഡോ. ഫെബിൻ ബഷീർ, റെയ്മോൾ നിധിരി, ജെയ്മി നായർ, രാജേഷ് നടേപ്പിള്ളി എന്നിവരാണ്.
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് സെക്രട്ടറി ശ്രീ കൃതേഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.












Leave a Reply