ഷൈമോൻ തോട്ടുങ്കൽ(PRO)
ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോൽസവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണൽ മത്സരങ്ങൾക്ക് ഇന്ന് സ്കോട് ലൻഡിൽ തുടക്കം. രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലെ നൂറിലധികം ഇടവകകൾ/മിഷനുകൾ / പ്രൊപ്പോസ്ഡ് മിഷനുകളിൽനിന്നുമുള്ള മത്സരാർത്ഥികളാണ് വിവിധ റീജിയനിലുകളിലായി വിവിധ ദിവസങ്ങ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സ്കോട് ലൻഡ് റീജിയണിന്റെ മത്സരങ്ങൾ ഇന്ന് ARMADALE ACADEMY,West Main Street, Armadale, West Lothian, EH48 3 LY യിൽ നടത്തപ്പെടും. പ്രെസ്റ്റൺ റീജിയണിൽ രചന മത്സരങ്ങളും എഴുത്തുമത്സരങ്ങളും ഇന്ന് ലിവർപൂളിൽ വച്ച് നടത്തപ്പെടും
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റീജിയണൽ കോർഡിനേറ്റർമാർ അറിയിച്ചു.
മത്സരങ്ങൾ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയിൽ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിർദേശങ്ങൾ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്.
എല്ലാ റീജിയണുകളിലെയും മത്സരങ്ങൾ നവംബർ 1 നോടുകൂടി പൂർത്തിയാകും. ഓരോ റീജിയണിലും മത്സരങ്ങൾ നടത്തുന്നതിനായുള്ള കലോത്സവ എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപതയിൽ നിന്നും നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് രൂപീകരിച്ചിട്ടുണ്ട് . ഈ കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും റീജിയണൽ ബൈബിൾ കലോത്സവം നടത്തപ്പെടുക.

ഓരോ എയ്ജ് വിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് നവംബർ 21-ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ നടക്കുന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
രൂപത തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ [email protected] എന്ന ഈമെയിലുവഴി ഒക്ടോബർ 10-നകം പൂർത്തിയാക്കണം. പൂർത്തീകരിച്ച ഷോർട്ട് ഫിലിം ഒക്ടോബർ 18 രാത്രി 12 മണിയ്ക്ക് മുൻബ് സമർപ്പിച്ചിരിക്കണം.
കലോത്സവത്തെക്കുറിച്ചും നിയമാവലിയെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കണം എന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .











Leave a Reply