കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും പണം വാങ്ങി വഞ്ചിച്ചെന്നും യുവതി നൽകിയ പരാതിയിലാണ് നടപടി. ന്യൂസിലൻഡിൽ ജോലി ചെയ്യുന്ന 28 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനിയാണ് വനിതാ പോലീസിൽ ഇ-മെയിൽ വഴി പരാതി നൽകിയത്. തുടർന്ന് പോലീസ് ഫോണിലൂടെ മൊഴി രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി മൊഴിയിൽ പറഞ്ഞു. 2020 ജനുവരി 6ന് കൂർഗിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കാറിൽ വെച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് മുമ്പും സമാന കേസുകളിൽ പ്രതിയായിരുന്ന എം.സി. അതുല്‍, ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയുമാണ്.