കളമശ്ശേരി: യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ടുപേരെ കൂടി കളമശ്ശേരി പൊലീസ് പിടികൂടി. വയനാട് സ്വദേശിനിയായ യുവതിയും സഞ്ജു എന്ന യുവാവുമാണ് പിടിയിലായത്. കേസിൽ നേരത്തെ സ്പാ ഉടമയായ ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞ് അഭിമുഖത്തിനായി വിളിച്ച യുവതിക്ക് ലോഡ്ജിൽവച്ച് ബലമായി മദ്യവും മയക്കുമരുന്നും നൽകിയശേഷം ശ്രീരാജും ജിത്ത് മാർട്ടിനും ലൈംഗിക അതിക്രമത്തിനിരയാക്കിയെന്നാണ് പൊലീസ് പറയുന്നത്. പിറ്റേന്ന് രാവിലെ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി അതിക്രമിച്ചെന്നും സഞ്ജു ഇവർക്ക് സഹായം നൽകിയെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഒക്ടോബർ മൂന്നിന് വൈകിട്ട് ലോഡ്ജിൽനിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി ചികിത്സയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അറിയിച്ചു. യുവതിയുടെ ഭർത്താവുമായി ഫോണിൽ സംസാരിച്ച മന്ത്രി നിലവിലെ സ്ഥിതിഗതികൾ അന്വേഷിച്ചു. ആവശ്യമായ ചികിത്സ, നിയമസഹായം ഉൾപ്പെടെയുള്ള സർക്കാർ പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.