വിക്ടോറിയ: മസാജിനിടെ രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ച കേസിൽ മലയാളി മസാജ് തെറാപ്പിസ്റ്റിന് ഓസ്‌ട്രേലിയയിൽ അഞ്ചുമാസം തടവുശിക്ഷ. കോട്ടയം കുമരകം സ്വദേശിയായ ടോമി മാത്യു (33) ആണ് ശിക്ഷിക്കപ്പെട്ടത്. വടക്കുപടിഞ്ഞാറൻ വിക്ടോറിയയിലെ മിൽഡുറയിൽ 2025ൽ ട്രെയിനി മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഇയാൾ മസാജ് ചെയ്ത അഞ്ച് സ്ത്രീകളിൽ രണ്ടുപേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇവർ ടോമിയുടെ സഹപ്രവർത്തകരായിരുന്നില്ല.

2025 മാർച്ച് 13ന് 45 മിനിറ്റ് ദൈർഘ്യമുള്ള ഓയിൽ മസാജിനെത്തിയ സ്ത്രീയെ ടവലിനുള്ളിലൂടെ അനുചിതമായി സ്പർശിച്ചെന്നാണ് ആദ്യ പരാതി. നിർത്താൻ ആവശ്യപ്പെട്ടിട്ടും ഇയാൾ അതിന് തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു. ഏപ്രിൽ അഞ്ചിന് കഴുത്തിന് മസാജ് ചെയ്യാനെത്തിയ മറ്റൊരു സ്ത്രീയോടും സമാനമായ രീതിയിൽ പെരുമാറിയെന്നാണ് രണ്ടാമത്തെ പരാതി. എന്നാൽ, രണ്ടു സ്ത്രീകളെയും അനുചിതമായി സ്പർശിച്ചെന്ന ആരോപണം ടോമി കോടതിയിൽ നിഷേധിച്ചു. സംഭവത്തിൽ തൊഴിലുടമയും കോടതിയിൽ മൊഴി നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിന്റെ ഗൗരവം, വിശ്വാസലംഘനം, പ്രതിക്ക് പശ്ചാത്താപമില്ലെന്ന വിലയിരുത്തൽ എന്നിവ കണക്കിലെടുത്ത് തടവുശിക്ഷയല്ലാതെ മറ്റൊരു ശിക്ഷ അനുയോജ്യമല്ലെന്ന് മിൽഡുറ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. അതേസമയം, സമാനമായ കുറ്റം ആവർത്തിക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലും ക്വീൻസ്‌ലാൻഡിലെ വയോജന പരിചരണ കേന്ദ്രത്തിൽ അടുക്കള ജോലിയിൽ പ്രവേശിച്ച സാഹചര്യവും പരിഗണിച്ചാണ് അഞ്ചുമാസത്തെ ശിക്ഷ വിധിച്ചത്.