ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പത്താം വാർഷികാഘോഷവും കൃതജ്ഞതാബലിയർപ്പണവും ലണ്ടനിലെ ടോൾവർത്തിൽ ഔർ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടന്നു. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് കൃതജ്ഞതാബലിക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസികൾ പരസ്പര കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും വക്താക്കളാകണമെന്ന് അദ്ദേഹം വചനസന്ദേശത്തിൽ ആഹ്വാനം ചെയ്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ബ്രിട്ടനിലെ അപ്പസ്തോലിക് നൂൺഷ്യോ ഡോ. മിഗ്വേൽ മൗറി ബുവെൻഡിയ, വെസ്റ്റ്മിൻസ്റ്റർ ആർച്ച്‌ബിഷപ് ഡോ. റിച്ചാർഡ് മോത്ത്, ബർമിങ്ങാം ആർച്ച്‌ബിഷപ് ഡോ. ബെർണാഡ് ലോങ്‌ലി, തൃശൂർ ആർച്ച്‌ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, നോട്ടിങ്ങാം ബിഷപ് ഡോ. പാട്രിക് മക്വിന്നി, വെസ്റ്റ്മിൻസ്റ്റർ രൂപത സഹായമെത്രാൻ ഡോ. ജെയിംസ് കെറി എന്നിവർ സഹകാർമികരായി. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ വളർച്ചയിലും വിശ്വാസസമൂഹത്തിന്റെ കൂട്ടായ്മയിലും നിർണായകമായ നാഴികക്കല്ലായാണ് പത്താം വാർഷികാഘോഷം വിലയിരുത്തപ്പെടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടർന്നു നടന്ന സമ്മേളനത്തിൽ മലയാളി എംപി സോജൻ ജോസഫ്, രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസലർ ഫാ. ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ ഫാ. ജോ മുല്ലശേരി വിസി, വൈസ് ചാൻസലർ ഫാ. ഫ്രാൻസ്വാ പത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു മുറിങ്ങമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.