ലണ്ടൻ: ആശുപത്രികളിൽ കുട്ടികൾക്ക് കോറിഡോറുകളിൽ ചികിത്സ നൽകുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്ന് ആരോഗ്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു . എ ആൻഡ് ഇ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിചരണം നൽകുന്നതിനായി പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവരുമെന്നും പ്രായം തിരിച്ചുള്ള കണക്കുകൾ ആദ്യമായി ശേഖരിക്കുമെന്നും അവർ അറിയിച്ചു. ശൈത്യകാലത്ത് ആശുപത്രികളിലെ തിരക്ക് വർധിക്കുമെന്ന മുന്നറിയിപ്പിനിടെ അടിയന്തര ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ 14 കോടി പൗണ്ടിന്റെ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2024-ൽ ലണ്ടനിലെ ആശുപത്രിയിൽ മണിക്കൂറുകളോളം കോറിഡോറിൽ കഴിഞ്ഞശേഷം ഡിസ്ചാർജ് ചെയ്യപ്പെട്ട രണ്ടുവയസ്സുകാരൻ ഫിൻലേ റോബർട്ട്സിന്റെ മരണം ചർച്ചയായതോടെയാണ് വിഷയം വീണ്ടും ശ്രദ്ധ നേടിയത്. മകന്റെ ആരോഗ്യനില മോശമായിരിക്കെ കോറിഡോറിൽ കഴിയേണ്ടിവന്നത് കുടുംബത്തിന് വലിയ ദുരനുഭവമായിരുന്നെന്ന് പിതാവ് ഡേവിഡ് റോബർട്ട്സ് പറഞ്ഞു. ഏറ്റവും കൂടുതൽ പരിചരണവും കരുതലും ആവശ്യമുള്ള സമയത്ത് രോഗികളുടെ അന്തസ്സിനെ ഹനിക്കുന്നതാണ് കോറിഡോറുകളിലെ ചികിത്സയെന്ന് മാതാവ് ലിസ് റോബർട്ട്സും പ്രതികരിച്ചു. സംഭവത്തിൽ എൻഎച്ച്എസിനുവേണ്ടി മാതാപിതാക്കളോട് കൂപ്പർ ക്ഷമാപണം നടത്തി. ഒരു കുട്ടിയെയും രോഗിയെയും കോറിഡോറിൽ ചികിത്സിക്കേണ്ടിവരരുതെന്നും അവർ വ്യക്തമാക്കി.

അടിയന്തര വിഭാഗങ്ങളിലെത്തുന്നവരുടെ എണ്ണം റെക്കോർഡിലെത്തിയതും ആശുപത്രികളിലെ സമ്മർദം വർധിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ ചികിത്സയ്ക്കായി കാത്തിരുന്നവരുടെ എണ്ണം 62.4 ലക്ഷം ആയിരുന്നുവെന്നാണ് കണക്ക്. പുതിയ 14 കോടി പൗണ്ടിന്റെ സഹായം ഉപയോഗിച്ച് അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ, ആംബുലൻസ് സംവിധാനങ്ങൾ, ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങൾ എന്നിവ മെച്ചപ്പെടുത്തും. എന്നാൽ, അധിക ധനസഹായം മാത്രം പ്രശ്നത്തിന് പരിഹാരമാകില്ലെന്നും ജീവനക്കാരുടെ കുറവും ജോലിഭാരവും പരിഹരിക്കണമെന്നും റോയൽ കോളജ് ഓഫ് നേഴ്സിങ് ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകി. ആശുപത്രികളിലെ കോറിഡോർ കെയർ അവസാനിപ്പിക്കാൻ സമഗ്രമായ നടപടികൾ ആവശ്യമാണെന്നും ആരോഗ്യസംഘടനകൾ ചൂണ്ടിക്കാട്ടി.