കൊല്ലം: സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തതിന് പിന്നാലെ സംഘർഷമുണ്ടാക്കിയ കേസിൽ യുവ ഡോക്ടർ റിമാൻഡിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29) ആണ് അറസ്റ്റിലായത്. കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറായ അജാസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അജാസ് മർദിച്ചതായി വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഞ്ചാവ് കൈവശം വച്ചതിനും വനിതാ ഡോക്ടറെ മർദിച്ചതിനും ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച അർധരാത്രി 12.20ഓടെയായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ വനിതാ ഡോക്ടർ അലീന മാർഗ്രറ്റ് സഖറിയയും (28) അജാസ് ഖാനും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കൺട്രോൾ റൂം പൊലീസ് സ്ഥലത്തെത്തി. മുറി തുറന്ന് അജാസിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്നാണ് ആരോപണം. തുടർന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുവരും താമസിച്ചിരുന്ന മുറിയിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും പുകവലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കഞ്ചാവ് കൈവശം വച്ചതിന് വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലാകുമ്പോൾ അജാസ് ലഹരി ഉപയോഗിച്ചിരുന്നോr എന്ന കാര്യത്തിൽ വൈദ്യപരിശോധനാ ഫലം ലഭിച്ചശേഷമേ വ്യക്തത വരൂവെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.