കോട്ടയം: ബെംഗളൂരുവിൽനിന്ന് അന്തർസംസ്ഥാന ബസിൽ കടത്തിക്കൊണ്ടുവന്ന 36 കിലോ കഞ്ചാവുമായി നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി സ്വദേശികളായ ശരത്ത്കുമാർ വി.എ., ആദർശ് പി. റജി, നന്തു റിനോഷ്, ഷാരൂഖ് ഖാൻ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോട്ടയം ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ്, കാഞ്ഞിരപ്പള്ളി തൂഫാൻ സ്‌ക്വാഡ്, പൊൻകുന്നം പോലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

രാവിലെ എട്ടുമണിയോടെ ബെംഗളൂരുവിൽനിന്ന് എത്തിയ അന്തർസംസ്ഥാന ബസിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് ട്രോളിബാഗുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് പ്രതികളെ നിരീക്ഷിച്ചുവരികയായിരുന്നു. കഞ്ചാവുമായി പ്രതികൾ എത്തുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രാഥമിക അന്വേഷണത്തിൽ ഒഡീഷയിൽനിന്ന് എത്തിച്ച കഞ്ചാവ് ശബരിമല തീർഥാടന സീസണിൽ എരുമേലി കേന്ദ്രീകരിച്ച് വിൽക്കാനായി കൊണ്ടുവന്നതാണെന്നാണ് പോലീസിന് ലഭിച്ച വിവരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശബരിമല തീർഥാടന സീസൺ ആരംഭിക്കാനിരിക്കെ തീർഥാടന കേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും ലഹരിമരുന്ന് കടത്തും വിൽപ്പനയും തടയാൻ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി യു. ശ്രീജിത്ത്, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിച്ചത്. ഡാൻസാഫ് അംഗങ്ങൾ, കാഞ്ഞിരപ്പള്ളി തൂഫാൻ സ്‌ക്വാഡ്, പൊൻകുന്നം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.