‘സീൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായിൽ നടന്ന ചടങ്ങിൽ ധരിച്ച വസ്ത്രത്തിന്റെ പേരിൽ നടി നസ്രിയ നസീമിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. പച്ചനിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രം ധരിച്ചെത്തിയ താരത്തിന്റെ ലുക്ക് ഒരു വിഭാഗം അംഗീകരിച്ചില്ല. ശരീരം കൂടുതൽ കാണിക്കുന്ന തരത്തിലുള്ള വസ്ത്രം നസ്രിയയ്ക്ക് ചേരുന്നില്ലെന്നായിരുന്നു ചിലരുടെ വിമർശനം. ഇതിന് പിന്നാലെ പ്രമോഷൻ ചടങ്ങിൽ ധരിച്ച അതേ വസ്ത്രത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് നസ്രിയ പ്രതികരിച്ചത്.

നസ്രിയയുടെ പുതിയ ലുക്കിന് സിനിമാ മേഖലയിലെ നിരവധി പ്രമുഖർ പിന്തുണയുമായി എത്തി. നസ്ലിൻ, ജിത്തു മാധവൻ, ശ്രിന്ദ, അർച്ചന കവി, മീര നന്ദൻ, ആൻ അഗസ്റ്റിൻ, അനാർക്കലി നാസർ തുടങ്ങിയവർ താരത്തിന്റെ ലുക്കിനെ പ്രശംസിച്ചു. അതേസമയം, വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നു. പൊതുവേദിയിൽ നസ്രിയയുടെ ഗ്ലാമറസ് ലുക്ക് അപൂർവമാണെന്നും അതിനോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു. ധനുഷ് ചിത്രം ‘നയ്യാണ്ടി’യുമായി ബന്ധപ്പെട്ട പഴയ വിവാദവും ഇതിനിടെ വീണ്ടും ചർച്ചയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

12 വർഷത്തെ ഇടവേളയ്ക്കുശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘സീൻ’. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യയാണ് നായകൻ. ദുബായിൽ നടന്ന പ്രമോഷൻ ചടങ്ങിൽ, താൻ വളർന്നതും പഠിച്ചതും ദുബായിലായതിനാൽ അവിടേക്ക് മടങ്ങിയെത്തുന്നത് സ്വന്തം വീട്ടിലെത്തുന്നതുപോലെയാണെന്ന് നസ്രിയ പറഞ്ഞു. ജിത്തു മാധവനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതിലുള്ള സന്തോഷവും സൂര്യയോടുള്ള ആരാധനയും താരം പങ്കുവെച്ചു. നവംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും സിനിമ പ്രേക്ഷകർക്ക് ഏറെ ചിരി സമ്മാനിക്കുമെന്നും നസ്രിയ പ്രതീക്ഷ പ്രകടിപ്പിച്ചു.