ടോം ജോസ് തടിയംപാട് 

കോവിഡിനു ശേഷം മുടങ്ങിക്കിടന്ന യു കെ യിലെ മലയാളികളുടെ ഇടയിലെ ഏറ്റവു0 വലിയ കലാമേള കഴിഞ്ഞ ശനിയാഴ്ച ലെസ്റ്ററിലെ ദ മാർട്ടിൻ ഹൈസ്‌കൂളിൻ്റെ അങ്കണത്തിൽ അരങ്ങേറിയപ്പോൾ കണ്ടുനിന്നവർക്കും പങ്കെടുത്തവർക്കു പുതിയഒരനുഭമായിമാറി .രണ്ടായിരത്തിനു ശേഷം യു കെ യിൽ എത്തിയവർ കലാമേള കണ്ടു ഏല്ലാവർഷവും തടസം വരാതെ ഇതു നടത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു .

കഴുത്തിൽ വെന്തിങ്ങാവും ,തോളിൽ രണ്ടാംമുണ്ടും, മുറിയാൻ ഷർട്ടുമിട്ടു, പരമ്പരാഗത രീതിയിൽ ആണുങ്ങളും ചട്ടയും മുണ്ടും ധരിച്ച സ്ത്രീകളും പരിപാടിക്ക് കൊഴുപ്പടക്കി .ഹാളിൽ അരങ്ങേറിയ നാടവിളി മത്സരവും പുരാധനപാട്ടു മത്സരവും മാർഗംകളി മത്സരവും എല്ലാം കാണികളെ ഉൾപുളകിതരാക്കി .വിവിധ മത്സരങ്ങളിൽ ആയി 300 ഓളം മത്സരാത്ഥികളാണ് മാറ്റുരച്ചത് മൂന്നു സ്റ്റേജുകളിലായി നടന്ന മത്സരം പങ്കെടുത്തവർക്കെല്ലാം വലിയ ആവേശമാണ് ഉളവാക്കിയത് .

 

ലെസ്‌റ്റർ യൂണിറ്റ് ആഥിത്യമേകിയ യുകെകെസിഎ കലാമേളയിൽ ഏറ്റവും കൂടുതൽ പോയൻ്റുകൾ നേടി ചാമ്പ്യൻമാരായി ലെസ്‌റ്റർ യൂണിറ്റ്, രണ്ടാം സ്ഥാനത്ത് ഹമ്പർസൈഡ് യൂണിറ്റും തൊട്ടുപിന്നിൽ സ്‌റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റും.

കലാതിലകമായി സ്‌റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റിലെ നിത്യാ ആൻ സിബി,കലാപ്രതിഭയായി പ്രസ്‌റ്റൺ യൂണിറ്റിലെ ബിറ്റോ സാബുവും തിരഞ്ഞെടുത്തു . ഏഴുവർഷങ്ങളുടെ ഇടവേളയ്ക്കുശേഷം യുകെകെസിഎ കലാമേളയ്ക്കായി മെനോറ വിളക്കിൽ ഏഴ് തിരികൾ തെളിഞ്ഞപ്പോൾ, ലെസ്‌റ്ററിൽ തെളിഞ്ഞത് ഏഴില്ലങ്ങളിൽ നിന്നും എത്തിയവരുടെ പെരുമയും, ഏഴുവർണ്ണങ്ങളുടെ വിജയത്തിളക്കവും. ലെസ്റ്റർ യൂണിറ്റ് ആതിഥ്യമരുളിയ യുകെകെസിഎ കലാമേള സംഘാടക മികവിൻ്റെ നേർക്കാഴ്ച്ചയായി. സെൻട്രൽ കമ്മറ്റിയംഗങ്ങളും,ലെസ്‌റ്റർ യൂണിറ്റ് ഭാരവാഹികളും, മതബോധനാധ്യാപകരും ഒത്തുചേർന്ന് പ്രവർത്തിച്ചപ്പോൾ കുറവുകളും പിഴവുകളുമില്ലാതെ,സമയബന്ധിതമായി, ഒത്തൊരുമയുടെ നേർക്കാഴ്ച്ചയായി കലാമേള ഒരുക്കുവാൻ കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഒരേ സമയം മൂന്ന് വേദികളിലായി നടന്ന മത്സരങ്ങൾ യുകെകെസിഎ പ്രസിഡൻ്റ് ശ്രീ മാത്തുക്കുട്ടി ആനകുത്തിയ്ക്കൽ ഉത്‌ഘാടനം ചെയ്തു. കലാമേള നടന്ന ദ മാർട്ടിൻ ഹൈസ്‌കൂളിൻ്റെ പരിസരത്തെങ്ങും തീ പാറുന്ന മത്സരങ്ങളുമായി വേദിയിലെത്തും മുമ്പ് അവസാനവട്ട പരിശീലനം നടത്തുന്ന യൂണിറ്റുകളുടെ കാഴ്ച്ചയായിരുന്നു. മാർഗ്ഗം കളി, നടവിളി, പുരാതനപ്പാട്ട്, മൈലാഞ്ചി ഇടിൽ മത്‌സരങ്ങൾക്കായി ക്നാനായക്കാരുടെ പരമ്പരാഗത വേഷങ്ങളണിഞ്ഞെത്തിയ മത്സരാർത്ഥികളുടെ ദൃശ്യം കൗതുകമുണർത്തുന്നതായിരുന്നു.

 

തികഞ്ഞ ആത്മാർത്ഥതയോടെയും ഉത്തരവാദിത്വത്തോടെയും മത്‌സരങ്ങളുടെ വിധി നിർണ്ണയിച്ചവർ കലാമേളയുടെ വിജയത്തിന് മുഖ്യ പങ്കുവഹിച്ചു. ജോസഫ് മാത്യു, സ്‌മിതാ തോട്ടം,ഫ്ലോറൻസ് ഫെലിക്‌സ്,അമ്പിളി മാത്യൂസ്,മരിയ തങ്കച്ചൻ,അനു ടോം,ടോണി വഞ്ചിത്താനത്ത്,ജേക്കബ്ബ് കരികുളത്തിൽ,റെഫൻസിയാ ജോർജ്ജ്, ലൂക്ക് അബ്രഹാം, സോണിയ ലൂബി, ടോം ജോസ് തടിയംപാട് എന്നിവരായിരുന്നു മത്സരങ്ങളുടെ വിധികർത്താക്കൾ.

 

 

ഓരോ സ്‌റ്റേജിലും തുടർച്ചയായി മത്സരങ്ങൾ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും, പിഴവുകളില്ലാതെ മത്സരം നടത്തുന്നു എന്ന് ഉറപ്പുവരുത്താനും അക്ഷീണം പ്രയത്‌നിച്ച സ്‌റ്റേജ് മാനേജർമാർ കലാമേളയുടെ വിജയത്തിൻ്റെ നെടുംതൂണുകളായി. തോമസ് പാലകൻ,ജോബി അയിത്തിൽ, റോബി മേക്കര,ടിൻ്റു ജോഷി,മഞ്ചു ഷൈജു, ടെസി ഷാജി,ദിവ്യ ജോബി, ലാനി തോമസ് എന്നിവരായിരുന്നു സ്‌റ്റേജ് മാനേജർമാർ. യുകെകെസിഎ മതബോധനാധ്യാപകരെ വേദിയിൽ ആദരിച്ചു. കൃത്യസമയത്ത് അവസാനിച്ച,മികച്ചരീതിയിൽ സംഘടിപ്പിച്ച കലാമേളയിൽ പങ്കെടുത്തതിൻ്റെ സംതൃപ്തിയാലാണ് യൂണിറ്റംഗങ്ങൾ മടങ്ങിയത്.