ടോം ജോസ് തടിയംപാട്

കരിംങ്കുന്നം തൊടുപുഴ പ്രദേശത്തു കരിംങ്കുന്നം ലൈവിന്റെ ആംബുലെൻസ് ഓടിച്ചു കുടുംബം നടത്തിയിരുന്ന ക്യൻസർ രോഗിയായ ചൂരക്കാട്ടു ജോമോൻ ജോർജിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച £1410 (173475 Rs ) ഒരു ലക്ഷത്തി എഴുപത്തയ്യായിരത്തി നാനൂറ്റി എഴുപത്തഞ്ചു രൂപയുടെ ചെക്ക് കരിംങ്കുന്നം ലൈവ് ഉടമയെ ഏൽപ്പിക്കാൻ ജോമോൻ പറഞ്ഞതനുസരിച്ചു മാഞ്ചെസ്റ്റിറിൽ താമസിക്കുന്ന ഷോയ് ചെറിയാന്റെ മകൻ മാർട്ടിൻ ഷോയ് കരിംങ്കുന്നം ലൈവ് ഉടമ ജെയിംസ് ചാക്കോയ്ക്ക് ചെക്ക് കൈമാറി .. പരിപാടിയിൽ ഷോയ് ചെറിയാൻ സന്നിഹിതനായിരുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം ഒരു കോടി എൺപത്തിനാലു ലക്ഷം രൂപ (18400000) നാട്ടിലും യു കെ യിലുമുള്ള പാവപ്പെട്ട ആളുകൾക്ക് നൽകി സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട് ഇതിൽ ഏറ്റവും വലിയ തുക ലണ്ടനിൽ കാരവൻ പാർക്കിൽ ആൽമഹത്യയല്ലാതെ മാർഗമില്ലാതെ കഴിഞ്ഞ ഒരു കുടുബത്തിനു 31 ലക്ഷം രൂപ പിരിച്ചു കൊടുക്കാൻ കഴിഞ്ഞതാണ് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.