തിരുവനന്തപുരം ആര്യനാട് ഏഴാം ക്ലാസിൽ പഠിക്കുന്ന 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 17കാരനായ ഐടിഐ വിദ്യാർഥി അറസ്റ്റിൽ. ആര്യനാട് സ്വദേശിയായ കൗമാരക്കാരനാണ് പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുവായ പ്രതി കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
ഏഴുമാസം ഗർഭിണിയായ പെൺകുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെ ആശുപത്രിയിലെ ഡോക്ടർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മൊഴിയും മറ്റു വിവരങ്ങളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ ബന്ധുവായിരുന്ന പ്രതി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഏഴുമാസം ഗർഭിണിയായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.











Leave a Reply