പേരാമ്പ്ര: വീട് ജപ്തി ചെയ്യുന്നതിനായി ബാങ്ക് അധികൃതരും പൊലീസും അഭിഭാഷക കമ്മിഷനും എത്തിയതിനിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു. കോഴിക്കോട് പേരാമ്പ്ര കൂത്താളി കുഞ്ഞോത്ത് കുയ്യോടൻകണ്ടി കവിത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കവിതയെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിൽ താമസിക്കുന്ന വീടിന് പിന്നിലുള്ള പഴയ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വീട് നിർമാണത്തിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽനിന്ന് കുടുംബം 26 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം വായ്പാബാധ്യത ഏകദേശം 50 ലക്ഷമായി ഉയർന്നിരുന്നു. ജപ്തി നടപടികൾക്കായി വെള്ളിയാഴ്ച എത്തുമെന്ന് ബാങ്ക് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പയ്യോളി സ്വദേശിനിയായ കവിത, വടകര കൈനാട്ടിയിലെ പെയിന്റ് കടയിൽ ജീവനക്കാരനായ ബാബുവിന്റെ ഭാര്യയാണ്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.