തൃശ്ശൂർ: ബിജെപി അംഗത്വം രാജിവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയതായി പത്മജ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ബിജെപിയിൽ ചേർന്നത് തെറ്റായിപ്പോയെന്നും ആ തീരുമാനം തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു. അടുത്തിടെ പത്മജ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

2024 മാർച്ചിലാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നേതൃത്വം അവഗണിക്കുകയാണെന്നും ആരോപിച്ചായിരുന്നു പാർട്ടി വിടാനുള്ള തീരുമാനം. കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ ഉൾപ്പെടെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള നേതാവാണ് പത്മജ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2016ലും 2021ലും തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായിരുന്നില്ല. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ബിജെപിയിലെത്തിയ ശേഷവും കാര്യമായ പരിഗണന ലഭിച്ചില്ലെന്ന പരാതികൾ ഉയർന്നിരുന്നു. കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജയുടെ രാജി കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.