WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ:  കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ പുണ്യ പവിത്രമായ മണ്ഡല കാലം മുതൽ മകരവിളക്ക് വരെ നീണ്ടു നിൽക്കുന്ന വിശേഷാൽ പൂജകൾക്ക്  തുടക്കമായി.
വൃശ്ചികം ഒന്ന്,2026 നവംബർ 17 ചൊവ്വാഴ്ച മുതൽ 2027 ജനുവരി 14  വ്യാഴഴ്ച മകരവിളക്ക് ദിവസം വരെ എല്ലാ ദിവസവു ഭഗവാൻ ശ്രീ അയ്യപ്പസ്വാമിക്ക് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.
എല്ലാ ദിവസവും വൈകുന്നേരം ദീപാരാധനയും പടിപൂജയും ഉണ്ടായിരിക്കും. ഭക്തജനങ്ങൾക്ക് പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രം വിലാസം: 1 Northgate, Rochester, ME1 1LS
കൂടുതൽ വിവരങ്ങൾക്ക്: 07838170203, 07985245890
www.kentayyappatemple.org