അന്തരിച്ച ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണം വീണ്ടും ചര്‍ച്ചയാകുന്നു. പാക്കിസ്ഥാൻ ചാനലായ ബോൽ ന്യൂസ് ആണ് വിവാദവാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. ഓംപുരിയുടെ പ്രേതത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെന്നും ആ ദൃശ്യങ്ങൾ ചാനലിന് ലഭിച്ചെന്നുമാണ് ഇവരുടെ പുതിയ വാർത്ത. മുൻപ് ഓം പുരിയുടെ മരണത്തിനുത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.
ജനുവരി പതിനാലാം തീയതിയിലെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ഓംപുരിയുടെ മുംബൈയിലെ വീടിന് മുന്നിലാണ് പ്രേതരൂപത്തെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടും ഓം പുരി പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണെന്ന് ചാനല്‍ അവതാരകന്‍ പറയുന്നത്.
ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ വാർത്ത ഇന്ത്യൻ ചാനലുകൾ ഇപ്പോഴാണ് ഏറ്റെടുത്തത്. ഇക്കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഓംപുരിയുടെ മരണമടയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്നും മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.
Leave a Reply