മോസ്കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച റഷ്യന്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വിമാനത്തിലെ ഒരു ജീവനക്കാരന്റെ സമയോജിത ഇടപെടലിലാണ് വന്‍ ദുരന്തം ഒഴിവായത്. വിമാനത്തിന്റെ പൈലറ്റ് സംഭവം ഉടൻ പൊലീസിൽ അറിയിക്കുകയും വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കിയതിന് 50,000 രൂപ പിഴ വിധിച്ചു. എന്നാല്‍ ഇയാള്‍ എന്തിനാണ് യാത്രയ്ക്കിടയില്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നതിനു വ്യക്തമായ മറുപടി കോടതിയിലും പറഞ്ഞില്ല.
Leave a Reply