ഈ കാലഘട്ടത്തിലും ഇന്ത്യയിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നാൾക്കു നാളായി കൂടി കൂടി വരികയാണ്. ഓരോരോ സംഭവങ്ങളിലായി തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ആചാരത്തിന്റെ പേരിൽ പിഞ്ചു കുഞ്ഞിനെ വാഴയിലയിൽ പൊതിഞ്ഞ് തീക്കനലിന്റെ പുറത്തുകിടത്തിയ സംഭവമാണ് ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. കർണാടകയിലെ ഹുബ്ലി ധാർവാഡയിലായിരുന്നു സംഭവം.
ഏകദേശം ഒരു വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് തീക്കനലിൽ കിടത്തുന്നത്. മുഹറവുമായി ബന്ധപ്പെട്ട ആചാരത്തിന്റെ ഭാഗമായാണ് കുട്ടിയെ കനലിൽ കിടത്തിയത്. കുട്ടിയുടെ ഏത് ആഗ്രഹവും ഇതിലൂടെ സാധ്യമാവുമെന്ന വിശ്വാസമാണ് ഇതിനുപിറകിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.
Shocking !! One Year old placed on burning coal bed in as a part of #Muharram ritual in Dharwad of #Karnataka . pic.twitter.com/hRgPGW53qc
— Aashish (@Ashi_IndiaToday) October 1, 2017
Leave a Reply