ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പെൻഷൻ വർധിപ്പിക്കാനുള്ള ടോപ്പ്-അപ്പ് ഓഫറിനുള്ള സമയപരിധി സർക്കാർ നീട്ടിയതിന് ശേഷം കാലാവധി ചുരുക്കി അധികൃതർ. നിലവിൽ ജൂലൈ 31 വരെ സമയമുണ്ട്. നാഷണൽ ഇൻഷുറൻസ് (NI) റെക്കോർഡിൽ വിടവുകളുണ്ടെങ്കിൽ പത്ത് വർഷം വരെ അധിക പെൻഷൻ വാങ്ങാൻ അനുവദിക്കുന്ന ഒരു പ്രത്യേക വിൻഡോയാണ് ഇപ്പോൾ ഓപ്പൺ ആക്കിയിരിക്കുന്നത്. 20 വർഷത്തെ റിട്ടയർമെന്റിൽ നിങ്ങൾക്ക് £8,000 വരെ ചെലവഴിക്കാമെന്നും നിങ്ങളുടെ വരുമാനം 55,000 പൗണ്ട് വർദ്ധിപ്പിക്കാമെന്നുമാണ് വിദഗ്ധർ പറയുന്നത്.

നിലവിൽ 66 വയസ്സ് മുതലാണ് സംസ്ഥാന പെൻഷൻ നൽകുന്നത്. പെൻഷൻ പ്രായം 2028 മുതൽ 67-ൽ എത്തുമെന്ന് അധികൃതർ പറയുന്നു. കാലക്രമേണ അത് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും പെൻഷൻതുക പ്രധാനമായും, വരുമാനം, ജോലി ചെയ്ത കാലയളവ്, എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രധാനമായും രണ്ട് തരത്തിൽ പെൻഷനുകൾ ഉണ്ട്. 2016 ഏപ്രിൽ 6-ന് മുമ്പ് പെൻഷൻ പ്രായമെത്തിയവർക്കാണ് ‘അടിസ്ഥാന’ സംസ്ഥാന പെൻഷൻ നൽകുന്നത്. ആ തീയതിക്ക് ശേഷം എത്തുന്നവർക്ക് പുതിയ ‘ഫ്ലാറ്റ്-റേറ്റ്’ സംസ്ഥാന പെൻഷൻ നൽകും.

അടിസ്ഥാന’ സംസ്ഥാന പെൻഷനുള്ള ആർക്കും ആഴ്ചയിൽ £141.85-ന് യോഗ്യത നേടുന്നതിന് 30 വർഷത്തെ NI സംഭാവനകൾ ആവശ്യമാണ്. രണ്ടാമത്തെ സംസ്ഥാന പെൻഷനും, കോൺട്രാക്റ്റ് ഔട്ട്’ പെൻഷനാണ്. അതേസമയം, പാർട്ട്‌ ടൈം ജോലികളും മറ്റും ചെയ്യുന്നവരെ ഈ നടപടി സാരമായി ബാധിക്കാൻ ഇടയുണ്ട്. നാഷണൽ ഇൻഷുറൻസ് തുക കൃത്യമായി അടച്ചാൽ മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ. പെൻഷൻ തുകയിൽ അടവ് മുടക്കിയതിൽ ഏറെയും സ്ത്രീകളാണ്. കുട്ടികളെ നോക്കാനും മറ്റുമായി ഏറെ സമയം ചിലവാകുന്നതിനാലും, ജോലിയിൽ അവധിയിലായതിനാലുമാണ് തുക അടയ്ക്കുന്നതിൽ അവധി വരുന്നതെന്നും വിദഗ്ധർ പറയുന്നു.