തൃശൂരിൽ തെരുവുനായ പെട്ടെന്ന് റോഡിലേക്ക് ചാടിയതിനെ തുടർന്ന് സ്കൂട്ടർ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. രാത്രിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട സ്കൂട്ടർ റോഡിൽ മറിഞ്ഞതോടെ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിന് പിന്നാലെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സ്കൂട്ടറിന് മുന്നിലേക്ക് തെരുവുനായ ഓടിക്കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവം പ്രദേശത്ത് വലിയ ദുഃഖത്തിനിടയാക്കിയിട്ടുണ്ട്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അപകടങ്ങളുടെ എണ്ണം വർധിക്കുന്നതായും, അടിയന്തിര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടി.