ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: അമേരിക്കയിൽ ഇന്ന് (ജൂൺ 17) ആരംഭിക്കുന്ന ഇംഗ്ലണ്ട്–ക്രൊയേഷ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇംഗ്ലണ്ട് ആരാധകർക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ. പ്രധാനമന്ത്രി കെയർ സ്റ്റാർമർക്കെതിരായ മുദ്രാവാക്യങ്ങളോ രാഷ്ട്രീയ സന്ദേശങ്ങളുള്ള ബാനറുകളോ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചാൽ ആരാധകരെ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. രാഷ്ട്രീയ പ്രചാരണങ്ങൾക്കും അധിക്ഷേപകരമായ സന്ദേശങ്ങൾക്കും ഫിഫ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ സമീപകാല മത്സരങ്ങളിൽ സ്റ്റാർമർക്കെതിരായ മുദ്രാവാക്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ആരാധകർക്കുള്ള മാർഗനിർദേശങ്ങളിൽ ഇക്കാര്യം പ്രത്യേകം ഉൾപ്പെടുത്തിയത്. നിയമലംഘനം ആവർത്തിച്ചാൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷനും (എഫ്എ) ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എൽ പോരാട്ടത്തിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഹാരി കെയ്നും ജൂഡ് ബെല്ലിങ്ഹാമും ഉൾപ്പെടെയുള്ള താരനിരയുമായി ഇറങ്ങിയ ഇംഗ്ലണ്ടിനും ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യയ്ക്കും നിർണായക ഗോൾ കണ്ടെത്താനായില്ല. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി ലോകകപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.











Leave a Reply