കര്‍ഷകന് നീതി, ജനങ്ങള്‍ക്ക് ഭക്ഷണം, കര്‍ഷകന് ശമ്പളം, കൃഷിയെ സേവനം ആയി അംഗീകരിക്കുക, കൃഷി ഭൂമിയുടെ വിലയുടെ 70% ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുക, കാര്‍ഷിക കടം അല്ല കൃഷിക്കാരന്റെ കടം ആണ് എഴുതിത്തള്ളേണ്ടത്, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കര്‍ഷകത്തൊഴിലാളിയെ കൃഷിക്കാരന്‍ ആയി അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു രാജ്യത്തുടനീളം ആം ആദ്മി പാര്‍ട്ടി നടത്തി വരുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ആഗസ്റ്റ് 22 രാവിലെ 10.30 ന്,കുട്ടനാട് എടത്വാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് കാര്‍ഷിക സെമിനാര്‍ നടന്നു.

കുട്ടനാട് ജൈവ വൈവിധ്യത്തില്‍ സമാനതകളില്ലാത്ത പ്രദേശങ്ങളില്‍ ഒന്നാണ്. അതിനാല്‍ കുട്ടനാടിനെ കാര്‍ഷിക പാരിസ്ഥിതിക വൈവിദ്ധ്യ മേഖലയായി പ്രഖ്യാപിക്കണം എന്ന് ഫാദര്‍ തോമസ് പീലിയാനിക്കല്‍ ആവശ്യപ്പെട്ടു. ഈ പ്രമേയം പാലക്കാട് നടക്കുന്ന ദേശീയ കര്‍ഷക സമ്മേളനത്തില്‍ അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു. സെമിനാറില്‍ ശ്രീ:ഗിരീഷ് ചൗധരി, ഫാദര്‍.തോമസ് പീലിയാനിക്കല്‍, സിആര്‍ നീലകണ്ഠന്‍, ജാക്സണ്‍ പൊള്ളയില്‍, റോയി മുട്ടാര്‍, ജോസ് ഓലിക്കാന്‍, പി ടി തോമസ്, കോശി കുര്യന്‍, ടോമി എലശ്ശേരി, സാദിക്ക് ചാരുംമൂട്, ത്രിവിക്രമന്‍ പിള്ള, നവീന്‍ ജി നടമോണി, തുടങ്ങിയവര്‍ സെമിനാറില്‍ സംസാരിച്ചു.