വിഴിഞ്ഞം പദ്ധതി സംബന്ധിച്ചു ഇഅഏ റിപ്പോര്‍ട്ട് വന്നത് മുതല്‍ വ്യക്തമായി അതിലെ അഴിമതി തുറന്ന് കാണിച്ചു കൊണ്ടും അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടും അതിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടും ശക്തമായി സമര പരിപാടികളുമായി പോവുന്ന ഏക പാര്‍ട്ടി ആം ആദ്മി പാര്‍ട്ടിയാണ്. ആ വിഷയത്തില്‍ കേവലം ഒരു അന്വേഷണ കമ്മീഷനെ വെച്ചു കൊണ്ട് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ആ അന്വേഷണ കമ്മീഷനില്‍ ഏറ്റവും ആദ്യം കക്ഷി ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയാണ്. അത് സംബന്ധിച്ച് കൃത്യമായ അഫിഡവിറ്റുകള്‍ കൊടുക്കുകയും ഇത് വരെ നടന്ന മിക്കവാറും എല്ലാ സിറ്റിങ്ങുകളിലും പങ്കെടുക്കുകയും ചെയ്ത പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. കണ്‍വീനറും സംസ്ഥാന രാഷ്ട്രീയ കാര്യസമിതി അംഗം ഷൈബു മഠത്തിലും അതില്‍ മുടങ്ങാതെ പങ്കെടുത്തിരുന്നു.
കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു വ്യക്തമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉന്നയിച്ചു എന്നത് ശരിയാണ്. എന്നാല്‍ അഫിഡവിറ്റ് നല്‍കിയില്ലെന്നും ഹാജരായില്ലയെന്നുമുള്ള കമ്മീഷന്റെ പരാമര്‍ശം തീര്‍ത്തും തെറ്റിദ്ധാരണജനകമാണ്. ഇന്ന് ആ കമ്മീഷന് മുന്നില്‍ കൃത്യമായി അഫിഡവിറ്റ് സമര്‍പ്പിച്ചു വാദം നടന്നിട്ടുണ്ട്. ആ വാദത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട empowered committeeയിലെ അംഗങ്ങളെ കമ്മീഷന്‍ വിചാരണ ചെയ്യണം എന്നവശ്യപ്പെട്ടിട്ടുണ്ട്. കാരണം തീരുമാനം എടുത്തത് ആരാണ് എന്നും തെറ്റായ തീരുമാനത്തിലേക്ക് നയിച്ചത് ആരുടെ സമ്മര്‍ദ്ദം മൂലമാണെന്നുമാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടത്. അത് അറിയമണമെങ്കില്‍ തീര്‍ച്ചയായും ഉന്നതരായ ലാുീംലൃലറ രീാാശേേലല അംഗങ്ങളെ വിചാരണ ചെയ്യണം എന്ന് തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. തന്നെയുമല്ല ഇഅഏ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് തന്നെ വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാരോപിച്ച ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ മന്ത്രി തോമസ് ഐസക്കും അന്നത്തെ പ്രതിപക്ഷ നേതാവും ഇപ്പോഴത്തെ ഭരണപരിഷകാര കമ്മിഷന്‍ ചെയര്‍മാനും കൂടിയായ വി.എസ് അച്യുതാനന്ദനുമാണ്. ഈ മൂന്ന് പേരും കമ്മീഷന് മുന്‍പാകെ തെളിവുകള്‍ നല്‍കാന്‍ എന്ത് കൊണ്ട് ഹാജരായില്ല എന്ന ചോദ്യവും പ്രധാനമാണ്.
അഴിമതി നടത്തി എന്ന് ഉറപ്പുണ്ടെങ്കില്‍ ആ തെളിവുകള്‍ നല്‍കാന്‍ എന്ത് കൊണ്ട് ഇവര്‍ തയ്യാറാവുന്നില്ല? ഈ സാഹചര്യത്തില്‍ ഇവരെയും വിചാരണ ചെയ്യണം എന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. തീര്‍ച്ചയായും ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകളുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. മറ്റുള്ള വാര്‍ത്തകളും പ്രസ്താവനകളും തെറ്റിദ്ധാരണജനകമാണെന്ന് കണ്‍വീനര്‍ പറഞ്ഞു.
Leave a Reply